2025-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിനായിട്ടുള്ള അപേക്ഷകൾ ക്ഷണിച്ചു. 2026 ഏപ്രിൽ 20 വരെ അപേക്ഷകൾ നൽകാം. 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്തതോ സെൻസർ ചെയ്‌തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ പരിപാടികൾ, ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലി വിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാ ടികൾ ഹാർഡ് ഡിസ്ക്ക്/പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.ALSO READ: ‘കരിയർ സെറ്റാക്കണം, പ്രണയിച്ച് വിവാഹം കഴിക്കണം’, അന്തരിച്ച നടൻ സിദ്ധാർത്ഥിന്റെ ഏറ്റവും വലിയ ആഗ്രഹം മറ്റൊന്ന്തിരുവനന്തപുരം സെൻ്റ് ജോസഫ്‌സ് സ്കൂളിനു സമീപമുള്ള സ്റ്റാച്യൂ റോഡിലെ അർച്ചന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന അക്കാദമി യുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകൾ 2026 ഏപ്രിൽ 20 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.The post സംസ്ഥാന ടെലിവിഷൻ അവാർഡ്: അപേക്ഷകൾ ഏപ്രിൽ 20 വരെ appeared first on Kairali News | Kairali News Live.