ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്‌മൃതി മന്ദാന. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് എടുത്ത താരം എന്ന റെക്കോർഡ് ആണ് ഇടങ്കയ്യൻ ഓപ്പണർ സ്വന്തം പേരിൽ ആക്കിയത്.താരം മറികടന്നത് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പേരിലുള്ള റെക്കോർഡ് ആണ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 13 റൺസ് എടുത്ത് പുറത്തയെങ്കിലും താരത്തിന്റെ ടി 20 ഫോർമാറ്റിലെ റെക്കോർഡ് 161 മത്സരങ്ങളിൽ നിന്നും 4244 റൺസ് ആയി. 4231 റൺസുമായി രോഹിത്തും 4188 റൺസുമായി കൊഹ്ലിയുമാണ് താരത്തിന് പിന്നിൽ.Also Read: കോഹ്ലിയെ പിന്തള്ളി ഐപിഎൽ റൺവേട്ടക്കാരിൽ ഒന്നാമതെത്തി ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽഅന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിലവിലുള്ള ടി 20 ബാറ്റർമാറിൽ രണ്ടാമതാണ് നിലവിൽ സ്‌മൃതി മന്ദാന. 4717 റൻസുകളുമായ് ന്യൂസീലൻഡ് താരം സൂസി ബേറ്റ്സ് മാത്രമാണ് ഇന്ത്യൻ ഉപനായികയ്ക്ക് മുന്നിലുള്ളത്. പുരുഷ ടി20യിൽ ഏറ്റവുമധികം അന്താരാഷ്ട്ര റൺസ് എന്ന റെക്കോർഡ് 136 ഇന്നിംഗ്‌സുകളിൽ നിന്ന് 4,596 റൺസ് നേടിയിട്ടുള്ള പാകിസ്ഥാന്റെ ബാബർ അസത്തിന്റെ പേരിലാണ്.The post ചരിത്രം സൃഷ്ടിച്ച് സ്മൃതി മന്ദാന,തകർത്തത് രോഹിത് ശർമ്മയുടെ ഏത് റെക്കോർഡ് എന്നറിയാമോ? appeared first on Kairali News | Kairali News Live.