കോഴിക്കോട്| പാരമ്പര്യരീതിയില്‍ ആഴത്തിലുള്ള മതവിദ്യഭ്യസത്തോടൊപ്പം സ്‌കൂള്‍ ഏഴ്, എട്ട്, പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ മുതല്‍ പി എച്ച് ഡി വരെ പഠന സൗകര്യമൊരുക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ഇസ്‌ലാമിയ്യയുടെ ഏകജാലക പ്രവേശനം വിജയിപ്പിക്കാന്‍ റെയ്ഞ്ച്, ജില്ലാ ഘടകങ്ങളോടും സ്വദര്‍ മുഅല്ലിംകളോടും സമസ്ത കേരള സുന്നി ജംഇയ്യ ത്തുല്‍ മുഅല്ലിമീന്‍ ആഹ്വാനം ചെയ്തു.വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, കുട്ടികളിലെ കുറ്റവാസന, യുവാക്കളുടെ ലക്ഷ്യബോധമില്ലായ്മ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളുടെ മുഖ്യകാരണം മതവിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും ജാമിഅതുല്‍ഹിന്ദിന്റെ കീഴിലുള്ള മുന്നൂറിലധികം സ്ഥപനങ്ങള്‍ വഴി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികമ സാമൂഹ്യബോധവും ധാര്‍മികകരുത്തും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ലഭിക്കുമെന്നും എസ് ജെ എം വിലയിരുത്തി.മദ്‌റസ മുഅല്ലിംകള്‍, പ്രാസ്ഥാനിക പ്രവര്‍ത്തകര്‍, ഖതീബുമാര്‍, റെയ്ഞ്ച് ഭാരവാഹികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണമെന്നും മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷി പ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ട്രഷറര്‍ വിപിഎം ഫൈസി വില്യാപ്പള്ളി ആഹ്വാനം ചെയ്തു.www.jamiathulhind.com എന്ന വെബ് സൈറ്റ് വഴി ഈ മാസം 20 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.