വിശ്വാസം നേടിയെടുത്ത ശേഷം പ്രണയത്തിലാകും, പിന്നാലെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തും; മഹാരാഷ്ട്രയിൽ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ

Wait 5 sec.

മഹാരാഷ്ട്ര അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. അയാൻ അഹമ്മദ് തൻവീർ (19) ആണ് പൊലീസിൻ്റെ പിടിയിലായത്. നൂറിലെറെ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറയുന്നു. 350 ലധികം വീഡിയോ പകർത്തുകയും ചെയ്തു. നൂറിലധികം വീഡിയോകള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് അയാൻ പൊലീസിൻ്റെ പിടിയിലാകുന്നത്.യുവാവിൻ്റെ അതിക്രമത്തിന് ഇരയായവരിൽ എട്ട് പേരെ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. അമരാവതിയിലെ പറാത്ത്വാഡാ ഏരിയയിൽ നിന്നാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതിക്കെതിരെ പോക്സോ ആക്ട് , ഐടി ആക്ട് എന്നിവ പ്രകാരം കേസെടുത്തു. അഹമ്മദിൻ്റെ മൊബൈൽ ഫോണ്‍ പിടിച്ചെടുക്കുകയും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുമുണ്ട്.ALSO READ: ഹണിട്രാപ്പിൽ കുടുങ്ങിയ ബെം​​ഗളൂരു സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഒടുക്കം സ്വകാര്യ ദൃശ്യങ്ങൾ ഭാര്യയിലേക്കും എത്തിപെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം പ്രണയത്തിലേക്ക് വ‍ഴിതിരിച്ച് വിട്ട് അവരെ പിന്നീട് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്യുന്നു. പിന്നീട് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ രീതി. അശ്ലീല വീഡിയോകളിലുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായി അമരാവതി റൂറൽ സൂപ്രണ്ട് ഓഫ് പൊലീസ് വിശാൽ ആനന്ദ് പറഞ്ഞു.കേസിൽ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. അശ്ലീല ദൃശ്യങ്ങള്‍ അയാൻ്റെ ഫോണിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഉജർ ഖാൻ ഇഖ്ബാൽ ഖാനിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അയാൻ അഹമ്മദ് തൻവീറിൻ്റെ വീട് അചൽപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള സംഘം ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു.The post വിശ്വാസം നേടിയെടുത്ത ശേഷം പ്രണയത്തിലാകും, പിന്നാലെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തും; മഹാരാഷ്ട്രയിൽ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 19കാരൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.