നോയിഡയിലെ തൊഴിലാളി സമരത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് സി പി ഐ എം. മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചതിനെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നിൽ സിപിഐഎം നേതാക്കൾ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എന്നാൽ നോയിഡയിലെ തൊഴിലാളികളുടെ വേതന വർധനവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുമായി മുമ്പോട്ട് പോകാനാണ് CPIM ന്റെ തീരുമാനം. അന്യായമായി തടവിലാക്കപ്പെട്ട തൊഴിലാളികളെയും നേതാക്കളെയും സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞ ഭരണകൂട നടപടിക്കെതിരെ CPIM ജനറൽ സെക്രട്ടറി എം.എ ബേബി, രാജ്യ സഭാ എം പിമാർ വി. ശിവദാസൻ, എ.എ റഹീം, ജോൺ ബ്രിട്ടാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കസ്റ്റഡിയിലെടുത്ത സിഐടിയു നേതാക്കളായ പി.വി അനിയൻ, വീരേന്ദ്ര ഗൗർ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.Also read: തൊഴിലാളി സമരത്തെക്കുറിച്ച് മിണ്ടാൻ പോലും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല: ഡോ ജോൺ ബ്രിട്ടാസ് എംപി നേതാക്കളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്ന സിഐടിയു ഭാരവാഹികളെ അധികൃതർ നേതാക്കളുടെ മുന്നിലെത്തിച്ചു. ഇതിനുശേഷമാണ് സിപിഐഎം പ്രതിനിധി സംഘം സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ തൊഴിലാളികൾക്കെതിരെയുള്ള നിയമവിരുദ്ധമായ അറസ്റ്റുകൾ ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം നേതാക്കൾക്ക് ഉറപ്പ് നൽകി.The post നോയിഡയിലെ തൊഴിലാളി സമരം: ശക്തമായ ഇടപെടലുകളുമായി സിപിഐഎം; ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു appeared first on Kairali News | Kairali News Live.