ഏഷ്യൻ ബീച്ച് ഗെയിംസ്: ഇന്ത്യൻ സംഘത്തിൻ്റെ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷെയായി മൊയ്തീൻ നൈന

Wait 5 sec.

ഏഷ്യൻ ബീച്ച് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൻ്റെ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷെയായി വി എ മൊയ്തീൻ നൈനയെ തെരഞ്ഞടുത്തു. മുൻ രാജ്യാന്തര വോളിബോൾ താരവും കസ്റ്റംസ് റിട്ടയർ അസിസ്റ്റന്റ് കമ്മീഷണറുമാണ് ഇദ്ദേഹം. ഏപ്രിൽ 22 മുതൽ 30 വരെ ചൈനയിലെ സാനിയയിലാണ് ഏഷ്യൻ ബീച്ച് ഗെയിംസ് നടക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യൂണിയൻ ടെറിട്ടോറികളിൽ നിന്നും ക്വാളിഫൈ ചെയ്ത താരങ്ങളാണ് ഏഷ്യൻ ബീച്ച് ഗെയിസിൽ പങ്കെടുക്കുന്നത്.ഐആർഎസ് ഉദ്യോഗസ്ഥനും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു വി എ മൊയ്തീൻ നൈന. ഇതിനു പുറമെയാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സേവനം അനുഷ്ഠിച്ചത്. അഞ്ച് അന്താരാഷ്ട്ര മെഡലുകളും മൂന്ന് തവണ ദേശീയ വോളിബോൾ ചാമ്പ്യനും ഏഴ് തവണ ഓൾ ഇന്ത്യ സിവിൽ സർവീസ് ചാമ്പ്യനുമായിരുന്നു. ഇന്ത്യൻ സംഘത്തിന്റെ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷയായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് വി എ മൊയ്തീൻ നൈന പ്രതികരിച്ചു.സർവീസിനിടെ കസ്റ്റംസ് വകുപ്പിൽ സ്വർണവും നിരോധിത വസ്തുക്കളും പിടിച്ചെടുത്ത് സർക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം നേടിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഉ​ദ്യോ​ഗസ്ഥൻ കൂടിയാണ് വി എ മൊയ്തീൻ. 2023-ലെ നാഷണൽ ഗെയിംസിൽ കേരള സംഘത്തിന്റെ ഷെഫ് ഡി മിഷനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2025-ലെ നാഷണൽ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരള പുരുഷ വോളിബോൾ ടീമിന്റെ മാനേജറായിരുന്നു.നിലവിൽ എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷൻ ട്രഷറർ, എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് എന്നീ റോളുകളിൽ സജീവമാണ് വി എ മൊയ്തീൻ നൈന. ജി.വി. രാജ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.The post ഏഷ്യൻ ബീച്ച് ഗെയിംസ്: ഇന്ത്യൻ സംഘത്തിൻ്റെ ദേശീയ ഒളിമ്പിക് കമ്മിറ്റി അറ്റാഷെയായി മൊയ്തീൻ നൈന appeared first on Kairali News | Kairali News Live.