നോക്കിനിൽക്കേ വില കുതിച്ചു, 18,000 ന് കിട്ടിയ പുത്തൻ സ്‍മാ‌‌ർട്ട് ഫോണിന് ഇപ്പോൾ 25,000 രൂപ, മൊബൈൽ കമ്പനികളുടെ നിർണായക തീരുമാനത്തിനുപിന്നിൽ

Wait 5 sec.

കുറഞ്ഞ വിലയിൽ സ്‍മാ‌‌ർട്ട് ഫോണുകൾ വാങ്ങാൻ പദ്ധതിയിട്ടവ‌ർക്ക് വൻതിരിച്ചടിയാണ് ഈ വ‌ർഷം തുടക്കം മുതൽക്കേ ഉണ്ടായത്. അങ്ങനെയുള്ളവ‌ർ ഇനിയും കുറച്ചുനാൾ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലുടനീളമുള്ള മൊബൈൽ ഫോൺ കമ്പനികളായ സാംസങ്, വിവോ, ഓപ്പോ,റിയൽമി, സിയോമി തുടങ്ങിയവ മിഡ് റേഞ്ച് ഫോണുകളുടെ വില 2025ന്റെ അവസാനത്തോടെ നിശബ്ദമായി വില ഉയർത്തിയിരിക്കുകയാണ്.പല കേസുകളിലും മുൻപുള്ളതിനേക്കാൾ ഫോണുകളുടെ വില 1000 രൂപ മുതൽ 3500 രൂപ വരെ വ‌ർദ്ധിച്ചിട്ടുണ്ട്. ചില മോഡലുകൾക്ക് 40 ശതമാനം വരെ വില ഉയ‌ർന്നിട്ടുണ്ട്. ഇതോടെ ചില വിഭാ​ഗം ആളുകൾ പുതിയ ഫോൺ വാങ്ങുന്നതിനുപകരം പഴയ സ്മാ‌ർട്ട് ഫോണുകൾ നന്നാക്കുകയാണ്. ഈ വ‌ർഷത്തിന്റെ തുടക്കത്തിലെ വിൽപ്പന ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നത് സ്മാർട്ട്‌ഫോൺ വാങ്ങുന്നത് വ‌ർഷം തോറുമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം ഒൻപത് ശതമാനം കുറഞ്ഞുവെന്നാണ്. ഒരുകാലത്ത് 18,000 മുതൽ 20,000 രൂപ വരെ വിലയുണ്ടായിരുന്ന ചില ഫോണുകൾ ഇപ്പോൾ 25,000 രൂപയ്ക്ക് അടുത്താണ്.Also read: ഇനി ചാർജ് തീരുമെന്ന് ടെൻഷൻ വേണ്ട; റെഡ്മി കെ90 മാക്സ് വരുന്നു 8550 എംഎഎച്ച് ബാറ്ററിയുമായിപ്രതിസന്ധിക്കുപിന്നിലുള്ള പ്രധാന കാരണങ്ങൾഎല്ലാ സ്മാർട്ട്‌ഫോണിലും ഡ്രാം, നാൻഡ് എന്നീ മെമ്മറി ചിപ്പുകളാണുള്ളത്. ഇവ വളരെ വിലയേറിയതായി മാറിയിരിക്കുന്നു. കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ വ്യത്യസ്ത തരം മെമ്മറി വൻതോതിൽ വാങ്ങുകയാണ്. എൻവിഡിയ പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന ഡാറ്റാ സെന്ററുകളിൽ ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറിയാണ് (എച്ച്ബിഎം) ഉപയോഗിക്കുന്നത്. സാംസങ് ഇലക്ട്രോണിക്സ്, മൈക്രോൺ ടെക്നോളജി, എസ് കെ ഹൈനിക്സ് തുടങ്ങിയ മെമ്മറി നിർമ്മാതാക്കൾ എഐ ആവശ്യകത നിറവേറ്റുന്നതിനായി ഉത്പാദനം മാറ്റുകയാണ്. സാധാരണ സ്മാർട്ട്‌ഫോൺ മെമ്മറിയേക്കാൾ വളരെ ഉയർന്ന ലാഭം എച്ച്ബിഎം ചിപ്പുകൾ അവർക്ക് നൽകുന്നു. ഇത് ഫോണുകൾക്ക് കുറച്ച് ചിപ്പുകൾ നൽകുന്നു. ചില സന്ദർഭങ്ങളിൽ ഡ്രാം, നാൻഡ് എന്നിവയുടെ വിലകൾ 50 മുതൽ 60 ശതമാനം വർദ്ധിക്കുകയും ചെയ്തു. സ്മാർട്ട്‌ ഫോണുകൾക്ക് “എഐ നികുതി” എന്നാണ് വ്യവസായ മേഖലയിലുള്ളവർ ഇപ്പോൾ ഇതിനെ വിളിക്കുന്നത്.ഉയർന്ന വിലയുള്ള സെമികണ്ടക്ടറുകൾ, വിപണിയിലെ വിതരണ-ആവശ്യകത അസന്തുലിതാവസ്ഥ, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗിന്റെ ആവശ്യകത എന്നിവയാണ് മൊബൈൽ ഫോൺ വിലയിലെ ദ്രുതഗതിയിലുള്ള വർദ്ധനവിനുള്ള മറ്റ് കാരണങ്ങൾ. ഈ പ്രവണത ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന് ഈ കാലഘട്ടത്തെ വളരെ നിർണായകമാക്കുന്നുവെന്നാണ് ബീ ഓൺലൈൻ കമ്മ്യൂണിക്കേഷന്റെ സ്ഥാപകനും സിടിഒയുമായ ഹിമാൻഷു വർമ്മ പറയുന്നത്. ഇതോടെയാണ് കമ്പനികൾ മൊബൈൽ ഫോണിന്റെ വില വദ്ധിപ്പിക്കുക, പുതിയ മോഡലുകളിൽ റാം/സ്റ്റോറേജ് കുറയ്ക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്നത്.The post നോക്കിനിൽക്കേ വില കുതിച്ചു, 18,000 ന് കിട്ടിയ പുത്തൻ സ്‍മാ‌‌ർട്ട് ഫോണിന് ഇപ്പോൾ 25,000 രൂപ, മൊബൈൽ കമ്പനികളുടെ നിർണായക തീരുമാനത്തിനുപിന്നിൽ appeared first on Kairali News | Kairali News Live.