സ്ത്രീ സംവരണ ബില്ലിനെക്കുറിച്ച് പറഞ്ഞ് ബി ജെ പി പരിഹാസ്യമായ നാടകം കളിക്കുകയാണെന്ന് ബിനോയ് വിശ്വം. ഇത്തരം നാടകം ഇന്ത്യ മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടകത്തിൽ മോദിക്കോ ബി ജെ പിക്കോ ലവലേശം ആത്മാർഥതയില്ല. സ്ത്രീ സംവരണ ബിൽ വഞ്ചനയും തട്ടിപ്പുമാണ്. ബിജെപി ഗൂഢനീക്കത്തിൻ്റെ പാർട്ടിയാണ്. സ്ത്രീ വിദ്വേഷത്തിൻ്റെയും, ആൺ മേൽക്കോയ്മയുടെയും പാർട്ടിയാണ് ബി ജെ പിയെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, വനിതാ സംവരണ ബില്ലിനെതിരെ പ്രതിരക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ബില്ലിന്റെ കോപ്പി കത്തിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതിഷേധിച്ചത്. സിപിഐഎമ്മും തമിഴ്‌നാട്ടിൽ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.ALSO READ: നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ്ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അരികുവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ആണ് മണ്ഡലം പുനർനിർണയം എന്ന് ഡിഎംകെ ആരോപിച്ചു. 543 ലോക്സഭാ സീറ്റ് 846 ആയി വർധിക്കുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തഴയപ്പെടുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിയമ നിർമാണത്തിൽ മേൽക്കൈ ലഭിക്കും ചെയ്യും.The post ‘സ്ത്രീ സംവരണ ബിൽ വഞ്ചനയും തട്ടിപ്പുമാണ്, ബിജെപി പരിഹാസ്യമായ നാടകം കളിക്കുന്നു’; ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.