കേന്ദ്ര പോലീസ് സേനയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ സുവർണാവസരം. സിആർപിഎഫിൽ കോൺസ്റ്റബിൾ (ടെക്നിക്കൽ, ട്രേഡ്‍സ്മാൻ) തസ്തികയിലേക്ക് 9,175 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് പാസായ ഏതൊരു ഉദ്യോഗാർത്ഥിക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 20 മുതൽ സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‍സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. മേയ് 19 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. വിജ്ഞാപനം അനുസരിച്ച് 9,175 ഒഴിവുകളിൽ 1,215 എണ്ണം ഉത്തർപ്രദേശിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും 694 എണ്ണം ബീഹാറിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്.Also read: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി ഫലം മെയ് 25ന്; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ 1ന്മറ്റുവിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന് ഐടിഐ യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഡ്രൈവർ തസ്തികകൾക്ക് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. മോട്ടോർ മെക്കാനിക്സിന്, പത്താം ക്ലാസ് പാസായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ ഐടിഐ പൂർത്തിയാക്കിയിരിക്കണം, അല്ലെങ്കിൽ മൂന്ന് വർഷത്തെ അപ്രന്റീസ്ഷിപ്പും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.പ്രായപരിധി: 21 മുതൽ 27 വയസ് വരെയുള്ളവരാണ് കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്, കോബ്ലർ, കാർപെന്റർ, ടെയ്ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ഗാർഡനർ, ബഗ്ലർ, പെയിന്റർ, കുക്ക്, ബാർബർ കം ഹെയർ ഡ്രെസ്സർ, വാഷർമാൻ (പുരുഷനും സ്ത്രീയും), വാട്ടർ കാരിയർ, സ്വീപ്പർ, മേസൺ, പ്ലംബർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകൾക്ക് അപേക്ഷിക്കാൻ 18 മുതൽ 23 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.തിരഞ്ഞെടുക്കുന്നത്: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സിആർപിഎഫ് കോൺസ്റ്റബിൾ നിയമനം നടത്തുക. യോഗ്യത നേടുന്നവരെ ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എവയ്ക്ക് ക്ഷണിക്കും. തുടർന്ന് ട്രേഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഒടുവിൽ മെഡിക്കൽ പരിശോധന എന്നിവ ഉണ്ടാകും. വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ശാരീരിക നിലവാരം.ശമ്പളം: സിആർപിഎഫ് കോൺസ്റ്റബിളിന് (ടെക്നിക്കൽ, ട്രേഡ്സ്മാൻ) 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്.The post മാസം 69,000 രൂപ വരെ ശമ്പളം നേടാം; പത്താം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി നേടാം, ഇനി വെറും മൂന്ന് ദിവസം കൂടി appeared first on Kairali News | Kairali News Live.