ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘം

Wait 5 sec.

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരണം ഒൻപതായി. നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ എണ്ണൂറോളം അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുട്ടിയും ഏഴു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 10 പേരാണ് മരിച്ചത്. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ടൂറിസ്റ്റ് വാൻ പൂർണമായും തകർന്നു. വാൽപാറയ്ക്കും പൊള്ളാച്ചിക്കുമിടയിൽ ആണ് അപകടം. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാൽ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘമാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് യാത്ര പോയത്. ചാലക്കുടി എത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപാറയിലേക്ക് പോവുകയായിരുന്നു.ALSO READ: വാൽപ്പാറയിൽ വാഹനാപകടം; എട്ട് മലയാളികൾക്ക് ദാരുണാന്ത്യംവാൽപാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വച്ച് വാൻ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ എട്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാൽപാറയിൽനിന്നും വാളയാറിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരും ഫയർ ഫോഴ്സ് അംഗങ്ങളും മറ്റു വാഹനങ്ങളിൽ പോയ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആംബുലൻസുകളിലാണ് പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മരിച്ചവർഅജിത (54)റംല (52)സുഹ്റ (43)ആശ (41)മജീദ് (43)സജിത (45)ഷക്കീല(37)റുക്കിയ (39)ഹിഷാം (12)മുഹമ്മദ് ഫാസിത്ത് (21) – ഡ്രൈവർപരുക്കേറ്റവർനൗഷാദ് (39) – കോയമ്പത്തൂർ ആശുപത്രിഷഹാദിൻ (11) – കോയമ്പത്തൂർ ആശുപത്രിമസ്നീൻ (11)പെൺകുട്ടി – പൊള്ളാച്ചി ആശുപത്രിThe post ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘം appeared first on Kairali News | Kairali News Live.