വാൽപ്പാറ അപകടം: തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നു മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

വാൽപ്പാറ വാഹനാപകടത്തിന്റെ വാർത്ത അതീവ ദുഖകരമെന്നു മന്ത്രി വി ശിവൻകുട്ടി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് ഗവൺമെന്റുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. സംസ്ഥാന സർക്കാർ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പാലക്കാട് എഡിഎം സർക്കാരിനെ പ്രതിനിധീകരിച്ച് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മലപ്പുറം ജില്ലയിൽ കൊണ്ടുവരും. വിദഗ്ധ ചികിത്സാ ആവശ്യമുള്ളവരെ കോഴിക്കോടോ തിരുവനന്തപുരത്തോ എത്തിക്കും.ALSO READ: വാൽപ്പാറ അപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രിമലപ്പുറം-കോഴിക്കോട് ഭാ​ഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്.The post വാൽപ്പാറ അപകടം: തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നു മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.