വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അറിയിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിലെ ഒമ്പത് മലയാളികൾ മരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലോടെയാണ് കേട്ടത്. മലപ്പുറം പാങ്ങ് പാറമ്മൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടക്കമുള്ളവരാണ് ദാരുണമായ അപകടത്തിൽ മരിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം-കോഴിക്കോട് ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്.ALSO READ: ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘംമരിച്ചവരുടെ മൃതദേഹങ്ങൾ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് ഗവൺമെന്റുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. സംസ്ഥാന സർക്കാർ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പാലക്കാട് എഡിഎം സർക്കാരിനെ പ്രതിനിധീകരിച്ച് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.The post ‘വേദനയിൽ പങ്കുചേരുന്നു’; വാൽപ്പാറ വാഹനാപകടത്തിൽ അനുശോചനം അറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.