കോൺ​ഗ്രസ് കസേരക്കളി മുറുകുന്നു; തീരുമാനം എടുക്കണമെന്ന് ഹൈക്കമാൻഡിന് കത്തെഴുതി ബെന്നി ബെഹന്നാൻ; ‘സോഷ്യൽ മീഡിയ അല്ല തീരുമാനങ്ങളെടുക്കേണ്ടത്’

Wait 5 sec.

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഒരിക്കലും കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി കോൺ​ഗ്രസിൽ അടി തുടങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഓരോ വിഭാ​ഗത്തിന്റേയും അനുകൂലികൾ അവരവരുടെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ വലിയ പ്രതിസന്ധിയായിരിക്കുന്നത്. ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ബെന്നി ബെഹന്നന്നാൻ എംപി.Also read: നിതിൻ രാജിന്റെ മരണം: പ്രതിയായ ഡോ. റാമിൻ്റെ ക്ലിനിക്ക് താഴിട്ട് പൂട്ടി ഡിവൈഎഫ്ഐസോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. കോൺ​ഗ്രസ് നേതൃത്വം അറിഞ്ഞ് തെളിഞ്ഞും തെളിയാതേയും നടത്തുന്ന ഈ സോഷ്യൽ മീഡിയ പോരാട്ടത്തിനെതിരെയാണ് ബെന്നി ബെഹന്നാൻ അതൃപ്തി വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തു.Also read: ലോക്ഭവനിലെ അംബേദ്കർ അനുസ്മരണ വേദിയിൽ കാവിക്കൊടിയേന്തിയ വനിത പാർട്ടി ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. മുഖ്യമന്ത്രിയെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തുന്നത് നല്ല പ്രവണത അല്ലെന്നും കോൺ​ഗ്രസ് നേതൃത്വം ഇതിൽ കർശനമായി ഇടപെടണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. വിഷയത്തിൽ ആരുടേയും പേരെടുത്ത് പറയുന്നില്ലെന്നുൾപ്പെടുയുള്ള പരോക്ഷ വിമർശനവും ബെന്നി ബെഹന്നാൻ എംപി നടത്തി. The post കോൺ​ഗ്രസ് കസേരക്കളി മുറുകുന്നു; തീരുമാനം എടുക്കണമെന്ന് ഹൈക്കമാൻഡിന് കത്തെഴുതി ബെന്നി ബെഹന്നാൻ; ‘സോഷ്യൽ മീഡിയ അല്ല തീരുമാനങ്ങളെടുക്കേണ്ടത്’ appeared first on Kairali News | Kairali News Live.