ലോക്ഭവനിലെ അംബേദ്കർ അനുസ്മരണ വേദിയിൽ കാവിക്കൊടിയേന്തിയ വനിത

Wait 5 sec.

മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച, നാടിന് വേണ്ടി പോരാടിയ ബി ആർ അംബേദ്കർ അനുസ്മരണ വേദിയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം. ലോക്ഭവനിലെ ഔദ്യോ​ഗിക ചടങ്ങിലാണ് ചിത്രം പ്രദർശിപ്പിച്ചത്. Also read: നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് നിർമ്മിച്ച് നൽകും; 19-ാം തീയതി എംവി ഗോവിന്ദൻ മാസ്റ്റർ വീടിനു തറക്കല്ലിടുംബി.ആർ. അംബേദ്കറുടെ 75-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലെ വേദിയിലാണ് അംബേദ്കറുടെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം വച്ചത്. ഗവർണറുടെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടെ പങ്കെടുത്തിരുന്നു. Also read: വ്യാജവാർത്ത കെട്ടിച്ചമച്ച മീഡിയവണ്ണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ്‌വേദിയിൽ വലിയ പ്രാധാന്യത്തോടെ ഈ വനിതയുടെ ചിത്രം സ്ഥാപിക്കുകയും, അതിനൊപ്പം ഒരു വശത്തായി മാത്രം അംബേദ്കറുടെ ചിത്രം ചേർക്കുകയുമാണ് ചെയ്തത്. സംഘപരിവാർ പ്രതീകമായി കണക്കാക്കപ്പെടുന്ന കാവിക്കൊടിയേന്തിയ ചിത്രം അംബേദ്കർ അനുസ്മരണ വേദിയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.The post ലോക്ഭവനിലെ അംബേദ്കർ അനുസ്മരണ വേദിയിൽ കാവിക്കൊടിയേന്തിയ വനിത appeared first on Kairali News | Kairali News Live.