മോദിസർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഫെഡറൽ ഇന്ത്യയുടെ മരണവാറണ്ടാണെന്ന് ഡോ ജോൺബ്രിട്ടാസ് എംപി. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയഅധികാരങ്ങൾ കവർന്നെടുക്കുന്നതാണ് മോദി സർകാർ കൊണ്ടുവരുന്ന ബില്ലുകൾ. വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരുന്നതിന് മുന്പ് വിശദമായ ചർച്ചകളും കൂടിആലോചനകളും നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ പൂർണമായും തള്ളികളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ ആനുപാതിക സീറ്റ് വർധനവ് ഉണ്ടാകാൻ പോകുന്നതാണ് ബില്ലെന്ന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അവകാശപ്പെടുന്നുണ്ടെങ്കിലും ബില്ലുകളുടെ കരട് പരിശോധിച്ചപ്പോൾ ഇതുസംബന്ധിച്ച ഒരുറപ്പും ഇല്ലെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. Also read: മനുവാദികളുടെ ആശയങ്ങൾക്കെതിരെ അംബേദ്ക്കറുടെ ആശയങ്ങളും ചെങ്കൊടി പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ഒന്നിച്ചു മുന്നോട്ടുപോകണം: എംഎ ബേബി1971 സെൻസസിന് പകരം 2011 സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനഃനിർണയം നടത്തുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരും. ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങും ഉത്തരേന്ത്യയുടെ കോളനിയായി ദക്ഷിണേന്ത്യയെ മാറ്റാനുള്ള കുടിലതന്ത്രങ്ങളാണ് ബില്ലുകളിൽ പ്രതിഫലിക്കുന്നതെന്നും ജോൺബ്രിട്ടാസ് എംപി പറഞ്ഞു.The post മോദി സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഫെഡറൽ ഇന്ത്യയുടെ ‘മരണവാറണ്ട്’: ഡോ ജോൺബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.