എറണാകുളം കോതമംഗലത്ത് ബന്ധുവീട്ടില്‍ വിരുന്നെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി പാറമട കുളത്തില്‍ മുങ്ങിമരിച്ചു. ആലുവാ എന്‍.എ.ഡി.ക്ക് സമീപം കോമ്പാറ അടിവാരത്ത് താമസിക്കുന്ന കാലടി ഓണംപ്പിള്ളി മുണ്ടേത്ത് നിഷാദിന്റെ മകള്‍ ഹാദിയ ഹനാന്‍ (17) ആണ് മരിച്ചത്. രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.ഇന്നു വൈകിട്ട് 4.30നായിരുന്നു സംഭവം. ചെറുവട്ടൂര്‍ കാട്ടാംകുഴിയിലുള്ള ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഹാദിയ മുതിര്‍ന്നവര്‍ക്കൊപ്പം സമീപത്തെ പാറക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ആഴം കുറഞ്ഞ ഭാഗത്ത് കുളിച്ചുകൊണ്ടിരിക്കെ ഹാദിയ കാല്‍തെറ്റി താഴ്ചയിലേക്ക് മുങ്ങിതാഴുകയായിരുന്നു.Also Read: സമത്വവും സാഹോദര്യവും പുലരുന്ന നാളുകളെ നമുക്ക് വരവേൽക്കാം; വിഷു ആശംസകളുമായി എം വി ഗോവിന്ദൻ മാസ്റ്റർരക്ഷിക്കാനുള്ള വെപ്രാളത്തിനിടെ മറ്റു രണ്ട് കുട്ടികളും താഴ്ചയിലേക്ക് മുങ്ങിയെങ്കിലും സമീപത്തെ ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഓടിയെത്തി രക്ഷപ്പെടുത്തി. കോതമംഗലത്ത്നിന്നും അഗ്നി രക്ഷാസേന എത്തി ഹാദിയയെ മുങ്ങിയെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.The post കോതമംഗലത്ത് പ്ലസ്ടു വിദ്യാർത്ഥിനി പാറമടയിൽ മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.