ഐപിഎല്ലിൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ചെന്നൈയ്ക്കെതിരെ ജയിക്കാൻ കൊൽക്കത്തയ്ക്ക് 193 റൺസ് വേണം. ടോസ് നേടി ആതിഥേയരായ ചെന്നൈയെ ബാറ്റിങിനയച്ച കൊൽക്കത്തയ്ക്ക് പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ 48 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, 38 റൺസെടുത്ത ആയൂഷ് മാത്രേയും 41 റൺസു നേടിയ ഡെവാൾഡ് ബ്രെവിസും സഞ്ജുവിന് മികച്ച പിന്തുണ നൽകി ടീമിനെ ശക്തമായ സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെയും ജാമി ഓവർട്ടണും ചേർന്ന ചെന്നൈയുടെ സ്കോർ 190 കടത്തി. Also Read: ജപ്പാൻ വിപണിയെ ലക്ഷ്യമാക്കി ടെക്നോപാർക്കിൽ ട്രെൻസറിന്റെ പുതിയ ഡെലിവറി സെന്റർബൗളിംഗിൽ കൊൽക്കത്തയ്ക്ക് വേണ്ടി കാർത്തിക് ത്യാഗി രണ്ട് വിക്കറ്റ് നേടി ശ്രദ്ധേയനായി. സുനിൽ നരെയ്നും അനുകുൽ റോയിയും ഓരോ വിക്കറ്റ് വീതം നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഒടുവിൽ വിവരം കിട്ടുമ്പോൾ 2.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എടുത്തു.The post ഐപിഎല്ലിൽ ചെന്നൈയ്ക്കെതിരെ കൊൽക്കത്തയ്ക്ക് 193 റണ്‍സ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.