സ്റ്റാഫ് റൂമുകള്‍ സവര്‍ണ്ണ ജാതിക്കോളനികളാണെന്ന് സണ്ണി എം. കപിക്കാട്. നിതിന്‍ രാജിന്റെ മരണത്തിന് കാരണം ജാതി വിവേചനമാണോ എന്ന ചര്‍ച്ചകള്‍ മാത്രമല്ല വേണ്ടത്. നിതിന്‍ വിവേചനം നേരിട്ടത് എന്തു കാരണത്താലാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ജാതിവെറിയില്‍ നിന്നും ഉണ്ടായതാണ് അത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ ജാതിവെറി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകും? മൂന്ന് നിര്‍ദേശങ്ങളാണ് സണ്ണി എം. കപിക്കാട് മുന്നോട്ടു വെക്കുന്നത്.നിതിന്‍ രാജിന്റെ മരണം ജാതിവിവേചനം കാരണമാണോ എന്ന ഒരു തര്‍ക്കത്തില്‍ കാര്യമില്ല. എന്തു കാരണത്താലാണ് നിതിന്‍ വിവേചനം നേരിട്ടത് എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. നിതിന്‍ ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും സമ്പത്ത് ഇല്ലായ്മയുടെ പേരിലുമൊക്കെ ആക്ഷേപിക്കപ്പെട്ട ഒരു ചെറുപ്പക്കാരനാണ്. അയാള്‍ ആ വാട്‌സാപ്പ് മെസേജിലൂടെ അത് പറയുന്നുണ്ട്. ഈ വിവേചനം വ്യക്തമായും ജാതിവെറിയില്‍ നിന്നും മനുഷ്യവെറിയില്‍ നിന്നും ഉണ്ടാകുന്നതാണ്. അതില്‍ ഒരു തര്‍ക്കത്തിന് അവകാശമില്ല. ഇത് കേരളത്തിലെ ആദ്യത്തെ ഒരു സംഭവമല്ല, ഇതിന് മുന്‍പ് രജനി എസ്. ആനന്ദ് മുതലെങ്കിലും മലയാളി അറിയുന്ന നിരവധി മരണങ്ങള്‍ ഇതുപോലെയുള്ള സന്ദര്‍ഭത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുചെല്ലുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ വളരെ വലിയ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ അക്രമത്തെ നേരിട്ടുകൊണ്ടിരിക്കുകയും അത് അവസാനം ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറായി മാറുകയും ചെയ്യുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഒരു പരിഷ്‌കൃത സമൂഹം എന്ന നിലയില്‍ ഇതിനെ നിയമപരമായി പ്രതിരോധിക്കാന്‍ എന്ത് സംവിധാനമാണ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്നതാണ് മുഖ്യമന്ത്രി കേരളത്തോട് പറയേണ്ട കാര്യം. കേരള സ്റ്റേറ്റിന് അതിന് ഉത്തരവാദിത്തമുണ്ട്. രോഹിത് വെമുല ആക്ട് നടപ്പിലാക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന വലിയൊരു ചോദ്യമുണ്ടല്ലോ? കാരണം കേരളത്തില്‍ ഇത് ആദ്യ സംഭവമല്ല. ഒരു യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നത് കൊണ്ടാണ് നമുക്കത് പറ്റാതെ പോകുന്നത്. സ്റ്റാഫ് റൂം എന്ന് പറയുന്നത് ഒരു സവര്‍ണ്ണ ജാതിക്കോളനിയാണ്. അവര്‍ണ്ണ കുട്ടികളെ അവര്‍ ആക്രമിക്കുകയാണ്.കേരളത്തില്‍ ജാതി വിവേചനമില്ല, ജാതി തന്നെയില്ല എന്ന് വിചാരിച്ച് നടക്കുന്ന ഒരു സമൂഹമാണുള്ളത്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടാന്‍ നമുക്ക് കഴിയാത്തത്. അതുകൊണ്ട് കേരള ഗവണ്‍മെന്റ് ചെയ്യേണ്ട കാര്യം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുവെയും ഇത്തരം വിവേചനമുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക എന്നതാണ്. അത്തരമൊരു സംഭവം ക്യാമ്പസിലുണ്ടായാല്‍ ആ വിദ്യാര്‍ത്ഥിക്കോ അദ്ദേഹത്തിന്റെ സുഹൃത്തിനോ ഒരു പരാതി അയക്കാനായി ഒരു സംവിധാനം വേണം. അക്രമം നടത്തുന്ന അധ്യാപകന് തന്നെ പരാതി കൊടുക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ. പരാതി കൊടുത്താല്‍ ഈ അധ്യാപകന്‍ അത് അറിയുകയും കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങള്‍ അയാള്‍ ഉണ്ടാക്കുകയും ചെയ്യും. അത് ഭയപ്പെട്ട് കുട്ടികള്‍ ഇത് പുറത്തു പറയുന്നില്ല. നിതിന്റെ മരണാനന്തര ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കുട്ടികള്‍ ഭീതിപ്പെട്ടിരുന്നു എന്നതാണ് നമ്മള്‍ മനസിലാക്കുന്ന ഒരു കാര്യം. ഇതിനെ പ്രതിരോധിക്കുന്നതിനായി ഒരു നിയമ സംവിധാനം ഏര്‍പ്പെടുത്താന്‍ കേരള ഗവണ്‍മെന്റ് തയ്യാറുണ്ടോ എന്നുള്ളതാണ് ചോദ്യം. ലോണ്‍ ആപ്പിന്റെ ഗുരുതരാവസ്ഥയില്‍ പെട്ടാണ് നിതിന്‍ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നു. കേരള പൊലീസിനെപ്പോലെ ഇത്രയും അധാര്‍മികമായ ഒരു സേന ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്. വംശവെറിയുടെയും ജാതിവെറിയുടെയും കാര്യത്തില്‍ അതിഭീകരന്‍മാരാണ് കേരള പൊലീസ്.ഒരു കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ എന്ത് സംവിധാനമാണ് ഉള്ളത്. അതിനായി ഒരു റിഡ്രസല്‍ ഓഫീസര്‍ അവിടെ കാണുമായിരിക്കും. അയാള്‍ അക്രമിയുടെ കൂടെ നില്‍ക്കുന്ന അധ്യാപകനായിരിക്കും. കുട്ടികള്‍ക്ക് അവിടെ പരാതി കൊടുക്കാന്‍ പറ്റില്ല. എനിക്ക് പരാതി നല്‍കിയാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞാലും ആ വാക്കുകള്‍ വിശ്വസിക്കാന്‍ അവര്‍ക്ക് കഴിയില്ല, മുന്‍പുള്ള അനുഭവങ്ങള്‍ വെച്ച്. ഡോ.റാം ഒരു വര്‍ഷത്തേക്കേ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ്. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ അയാള്‍ കുട്ടികളോട് പറഞ്ഞത്രേ, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഞാന്‍ തിരിച്ചു വരുമെന്ന്. ഇങ്ങനെ പറഞ്ഞിട്ട് പോയയാള്‍ അവിടേക്ക് തന്നെ തിരിച്ചു വരികയാണ്. അത്രയും ഭീതിപ്പെടുത്തുന്ന, സാമൂഹ്യവിരുദ്ധരായ അധ്യാപകരുള്ള സ്ഥലമാണ് കേരളം. കാരണം സ്റ്റാഫ് റൂം എന്ന് പറയുന്നത് ഒരു സവര്‍ണ്ണ ജാതിക്കോളനിയാണ്. അവര്‍ണ്ണ കുട്ടികളെ അവര്‍ ആക്രമിക്കുകയാണ്. ലൈംഗികച്ചുവയുള്ള വര്‍ത്തമാനം പറയുക, ബോഡി ഷെയ്മിംഗ് നടത്തുക, ഗേ ആണോ എന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്നും ചോദിക്കുക. ഇതൊക്കെ അപമാനിക്കാനുള്ള വാക്കാണെന്നാണ് സാമൂഹ്യവിരുദ്ധനായ റാം വിചാരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് അയാള്‍ക്ക് അറിയില്ല.സമഗ്രമായ അന്വേഷണം നടത്തി ആവശ്യമെന്ന് കണ്ടാല്‍ ആ കോളേജിന്റെ അഫിലിയേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. ആ കോളേജിന് നിലനില്‍ക്കാന്‍ ധാര്‍മികമായ അവകാശമില്ല, പൂട്ടണം. ആ കുട്ടികള്‍ക്ക് പഠിക്കാന്‍ വേറെ സംവിധാനമുണ്ടാക്കി കൊടുക്കണം ഗവണ്‍മെന്റ്.ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, മുന്‍കരുതല്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു സംവിധാനവും അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ ഒരു സംവിധാനവും ആ അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ എടുക്കാനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തണം. അത് കേരളത്തിലെ ഗവണ്‍മെന്റിന് പറ്റുന്ന കാര്യമാണ്. ആരോടും ചോദിക്കേണ്ട കാര്യമില്ല. ഒരു മോണിറ്ററിംഗ് കമ്മിറ്റിയുണ്ടാകണം. ഇത് പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്ന ഭരണഘടനാ സ്റ്റാറ്റസുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. ഭരണഘടന നല്‍കുന്ന അവകാശമേ ചോദിക്കുന്നുള്ളു. ഇതാരുടെയും ഔദാര്യമല്ല. അങ്ങനെയൊരു നടപടിക്രമം ഗവണ്‍മെന്റിന്റെ പക്ഷത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം.രണ്ടാമത്തെ കാര്യം, ഈ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ലോണ്‍ ആപ്പിന്റെ ഗുരുതരാവസ്ഥയില്‍ പെട്ടാണ് നിതിന്‍ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നു. കേരള പൊലീസിനെപ്പോലെ ഇത്രയും അധാര്‍മികമായ ഒരു സേന ലോകത്തെവിടെയും ഉണ്ടോ എന്ന് സംശയമാണ്. വംശവെറിയുടെയും ജാതിവെറിയുടെയും കാര്യത്തില്‍ അതിഭീകരന്‍മാരാണ് കേരള പൊലീസ്. ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതൊക്കെ വേറൊരു കാര്യമല്ലേ? നിതിന്റെ മരണം കാണുന്നത് ഉച്ചക്ക് രണ്ടരക്കാണ്. ആറരക്കാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. നാല് മണിക്കൂര്‍ കൊണ്ട് പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് ഉറപ്പു വരുത്തിയിട്ടാണ് ആ മാന്യന്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. അയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതാണ്. കുറ്റവാളിയാണ് അയാള്‍. ഇത്തരമൊരു സംഭവമുണ്ടായാല്‍ 30 മിനിറ്റിനകം പൊലീസില്‍ അറിയിക്കണമെന്ന് വ്യവസ്ഥയുള്ള നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രിന്‍സിപ്പലാണ്. ഇവരൊക്കെ ഉയര്‍ന്ന ജാതിക്കാരും സ്വാധീനമുള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ടവരായതുകൊണ്ടും അവരുടെ കൂടെ നില്‍ക്കാനുള്ള ഒരു പ്രവണതയാണ് ഇന്‍സ്റ്റിറ്റിയൂഷനും ഗവണ്‍മെന്റും കാണിക്കുന്നത്. അത് പറ്റില്ലെന്നാണ് പറയുന്നത്. ഇവര്‍ കുറ്റവാളികളാണ്, ശിക്ഷിക്കപ്പെടണം. ക്യാമ്പസിലെ ജാതി തിരിച്ചറിയണമെങ്കില്‍ സ്റ്റാഫ് റൂമില്‍ കയറി നോക്കണം; വിനില്‍ പോള്‍മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം ഇതൊരു സ്വകാര്യ മാനേജ്മെന്റ് സെല്‍ഫ് ഫിനാന്‍സ് കോളേജാണ്. അവിടെയുള്ള കുട്ടികളുടെ വെളിപ്പെടുത്തല്‍ പ്രകാരമാണെങ്കില്‍, ദീര്‍ഘകാലമായി റാം എന്ന അധ്യാപകന്റെ നേതൃത്വത്തില്‍ അതിഭീകരമായ ഹറാസ്‌മെന്റ് അവിടെ നടക്കുന്നു. ഇവിടെ അതിക്രമം നടക്കുന്നു എന്ന് അറിയാനുള്ള സംവിധാനം മാനേജ്‌മെന്റിന് ഇല്ലേ? അവരത് ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം. റാമിനെപ്പോലെ ഒരു ഭീകരനെ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ നടപടിയെടുത്തിട്ട് വീണ്ടും തിരികെ കൊണ്ടുവന്ന് അവിടെയാക്കിയവരാണ്. സമഗ്രമായ അന്വേഷണം നടത്തി ആവശ്യമെന്ന് കണ്ടാല്‍ ആ കോളേജിന്റെ അഫിലിയേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. ആ കോളേജിന് നിലനില്‍ക്കാന്‍ ധാര്‍മികമായ അവകാശമില്ല, പൂട്ടണം. ആ കുട്ടികള്‍ക്ക് പഠിക്കാന്‍ വേറെ സംവിധാനമുണ്ടാക്കി കൊടുക്കണം ഗവണ്‍മെന്റ്. മാനേജ്‌മെന്റ് കാണിക്കുന്ന നിരുത്തരവാദപരമായ നിലപാടുകളും അന്വേഷിക്കണം. ഈ അക്രമം നടന്നതിന് പിന്നില്‍ ജാതി-വംശ വെറിയാണെന്ന് അംഗീകരിക്കണം. കേരളം അത്രയും മോശം സ്ഥലം കൂടിയാണ്. ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി കൊടുക്കാത്ത ഒരു സമൂഹം വികസിത സമൂഹമല്ല; ഡോ.ടി.എസ്.ശ്യാംകുമാര്‍കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ഇതിനെ അപലപിക്കുന്നതോ വിമര്‍ശിക്കുന്നതോ ആയ സ്‌റ്റേറ്റ്‌മെന്റല്ല ആവശ്യം. കേരളത്തിലെ ഗവണ്‍മെന്റിന് കഴിയുന്ന വിധം, നിയമം അനുശാസിക്കുന്ന വിധമുള്ള ഒരു നടപടിക്രമമാണ് ഉണ്ടാകേണ്ടത്. ഈ കാര്യമാണ് സ്‌ട്രെസ്സ് ചെയ്യേണ്ടതെന്ന് തോന്നുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കംപ്ലെയിന്റെ രജിസ്റ്റര്‍ ചെയ്യാനും ആ പരാതി സ്വീകരിക്കാന്‍ ഒരു ഓഫീസറും അതിന്റെ തുടര്‍ നടപടികള്‍ എടുക്കാന്‍ ഒരു സംവിധാനവും ഉണ്ടാവണം. അതാണ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം. അതല്ലാതെ നേതാക്കള്‍ വന്ന് മരിച്ചയാളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് പോകുന്ന പരിപാടി നിര്‍ത്തണം. ഇവര്‍ അവിടെച്ചെന്ന് ഭാവാഭിനയം നടത്തിപ്പോന്നാല്‍ മതിയോ. ഇതൊരു തട്ടിപ്പാണ്. ഒരു നിയമനിര്‍മാണം നടത്താന്‍ ആവശ്യപ്പെടണം. മാനേജ്‌മെന്റിന്റെ അനാസ്ഥ എന്ന് വിളിക്കാവുന്നത് കുറ്റകൃത്യമാണ്. അത് അന്വേഷിക്കേണ്ടതാണ്. മാനേജ്‌മെന്റ് ഏതാണെന്ന കാര്യം ഇതില്‍ ബാധകമല്ല. അന്വേഷണത്തില്‍ കിട്ടുന്ന വിവരം അനുസരിച്ച് വേണ്ടിവന്നാല്‍ ആ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കി അടച്ചുപൂട്ടണം. ഇതാണ് കേരളം ആവശ്യപ്പെടേണ്ട പ്രധാന കാര്യങ്ങള്‍ എന്ന് ഞാന്‍ കരുതുന്നു.