നിതിന്‍ രാജ് എന്ന ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തിലൂടെ പുരോഗമന കേരളം എന്ന വിളിപ്പേര് അസംബന്ധവും നാട്യവുമാണെന്നാണ് മനസിലാക്കേണ്ടതെന്ന് ഡോ.ടി.എസ്.ശ്യാംകുമാര്‍. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യതിരിക്തമാണെന്നും പുരോഗമനാത്മകമാണെന്നും ഒരു നറേറ്റീവ് പൊതുവെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ വാദവും തെറ്റാണ്. നിതിന്‍ രാജിന്റെ മരണത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ മാനേജ്‌മെന്റും പ്രതികളെ സംരക്ഷിക്കുന്ന മാനേജ്‌മെന്റ് ഭാരവാഹികളുമാണെന്നും ശ്യാംകുമാര്‍ഈ സംഭവത്തില്‍ നിന്ന് രണ്ട് കാര്യങ്ങളാണ് വ്യക്തമാകുന്നത്. ഒന്ന് ഈ പുരോഗമന കേരളം എന്ന വിളിപ്പേര് ശുദ്ധ അസംബന്ധവും നാട്യവും ആണെന്ന കാര്യമാണ് കേരളം മനസിലാക്കേണ്ട ആദ്യ അടിസ്ഥാനപരമായ പ്രശ്‌നം. രണ്ടാമത്തേത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യതിരിക്തമാണെന്നും പുരോഗമനാത്മകമാണെന്നും ഒരു നറേറ്റീവ് പൊതുവെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ വാദം പൊതുവേ തെറ്റാണ്. സ്വകാര്യ മേഖലയിലേക്ക് ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ കടന്നു വരുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാനുള്ള യാതൊരു സംവിധാനവും കേരളത്തില്‍ ഇല്ല എന്നുള്ളതാണ് നിധിന്‍ രാജിന്റെ കൊലപാതകം തെളിയിക്കുന്നത്. കാരണം ഈ കുട്ടിക്ക് ഫീസ് അടക്കുന്നത് സര്‍ക്കാരാണ്. ഈ കുട്ടികള്‍ക്ക് ഫീസടക്കുന്നതിലും അഡ്മിറ്റ് ചെയ്യുന്നതിലും സ്വകാര്യ മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് തന്നെയാണ് ഡോ.റാമും ഡോ.സംഗീത നമ്പ്യാരും ഉള്‍പ്പെടെയുള്ള ആളുകള്‍ അവരുടെ വ്യക്തിപരമായ വെറുപ്പെന്ന രീതിയില്‍ പുറത്തു കാണിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ സ്ഥാപനപരമായ ഹിംസയാണ്. ഡോ.റാം ഇതിന് മുന്‍പ് തന്നെ സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുള്ള ആളാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തനിക്ക് എത്ര സസ്‌പെന്‍ഷന്‍ കിട്ടിയാലും കുഴപ്പമില്ല, സുഗമമായി തിരിച്ചു വരുമെന്നാണ് അയാള്‍ പറയുന്നത്. അതിന് ഡോ.റാമിനെ അനുവദിച്ചത് ഒരു സിസ്റ്റമാണ്. ആ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്ന ഒന്നാണ് പ്രെസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റും അതിന്റെ മാനേജ്‌മെന്റും ഭാരവാഹികളും. അതുകൊണ്ട് ഇതില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ മാനേജ്‌മെന്റും പ്രതികളെ സംരക്ഷിക്കുന്ന മാനേജ്‌മെന്റ് ഭാരവാഹികളുമാണ്.പൊതുവില്‍ നോക്കുമ്പോള്‍ ഡോ.റാമോ ഡോ.സംഗീതയോ അല്ല പ്രതികള്‍. ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ മൊത്തത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് എതിരായിട്ടാണ് നിലകൊള്ളുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഈ സംഭവം നടന്ന് ഇത്രയും മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ട് പോലും പ്രെസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിട്ടില്ല. തന്നെയല്ല, ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ പറയുന്നത് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ്. പക്ഷേ കുട്ടികള്‍ തന്നെ പറയുന്നുണ്ട് അവര്‍ പരാതി കൊടുത്തിട്ടുണ്ടെന്ന്. കൊടുത്ത പരാതികളുടെ കോപ്പി കൈവശമുണ്ട് എന്നാണ് മാധ്യമങ്ങളോട് ഒരു കുട്ടി പറഞ്ഞത്. എന്നിട്ടും കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനായി മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് പ്രെസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റ് എന്ന് പറയുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ഒരു കുറ്റവാളി മാനേജ്‌മെന്റാണെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. വോട്ടിംഗ് സമയം കഴിയുമ്പോള്‍ 75 ശതമാനം, സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് നിരക്ക്; കണക്കുകള്‍ ആരെ തുണക്കും?കേരളത്തില്‍ ഇത്തരം സ്വകാര്യ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉന്നത വിദ്യാഭ്യാസ മേഖലക്കും ആരോഗ്യ സര്‍വകലാശാലക്കും ഇല്ലെന്നുള്ളതാണ്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ നിരവധി പരാതികള്‍ കുട്ടികള്‍ ആന്തരികമായിത്തന്നെ പരിഹരിക്കാമായിരുന്നു. കുട്ടികള്‍ പലരും കോളേജിന് ഉള്ളില്‍ തന്നെ പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഡോ.റാം ഇതിന് മുന്‍പ് തന്നെ സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുള്ള ആളാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തനിക്ക് എത്ര സസ്‌പെന്‍ഷന്‍ കിട്ടിയാലും കുഴപ്പമില്ല, സുഗമമായി തിരിച്ചു വരുമെന്നാണ് അയാള്‍ പറയുന്നത്. അതിന് ഡോ.റാമിനെ അനുവദിച്ചത് ഒരു സിസ്റ്റമാണ്. ആ സിസ്റ്റത്തെ താങ്ങി നിര്‍ത്തുന്ന ഒന്നാണ് പ്രെസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റും അതിന്റെ മാനേജ്‌മെന്റും ഭാരവാഹികളും. അതുകൊണ്ട് ഇതില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ മാനേജ്‌മെന്റും പ്രതികളെ സംരക്ഷിക്കുന്ന മാനേജ്‌മെന്റ് ഭാരവാഹികളുമാണ്. കേരളത്തിലെ ദളിതരെ കുറ്റാരോപിതരായാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള ജാതീയ മനോഭാവമാണ് കേരള പൊലീസിന് ഉള്ളത്. കേരളത്തിലെ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും നയിക്കുന്നത് ഇത്തരമൊരു മനോഭാവമാണ്. അത് ജാതി വ്യവസ്ഥയാണ്.മൂന്നാമത്തെ കാര്യം, മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന പുറത്തു വന്നു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചാണ് ആ പ്രസ്താവന. കേരള ജനത മുഴുവന്‍ കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഒപ്പമാണെന്നാണ് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നത്. നമുക്ക് ആവശ്യം മന്ത്രിമാരുടെ ഇത്തരം പ്രസ്താവനകളല്ല. കേരളത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് ബഹുമാനപ്പെട്ട പിണറായി വിജയന്‍. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പില്‍ ഒരു നിയന്ത്രണവും ഇല്ലെന്നതാണ് നിതിന്‍ രാജിന്റെ കൊലപാതകം നടന്ന്, സ്ഥാപന ഹിംസ നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണൂര്‍ എസ്പി പുറത്തു വന്ന് പറയുന്നത് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന്. ഇങ്ങനെ വളരെ നിരുത്തരവാദപരമായി പെരുമാറുന്ന ഒരു പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നതേയില്ല.ജാതിഹിംസാ മനോഭാവം കേരളത്തിലെ പൊലീസിനെ നയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. അതിനെ തിരുത്താന്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല.ബിന്ദു എന്ന് പറയുന്ന ഒരു ദളിത് സ്ത്രീയെ യാതൊരു കുറ്റവും ചെയ്യാതെ ഒരു കള്ളപ്പരാതിയുടെ പേരില്‍ വളരെ പെട്ടെന്ന് അവരെ തടവില്‍ പാര്‍പ്പിച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന്, അവര്‍ വെള്ളം കുടിക്കാന്‍ ചോദിച്ചപ്പോള്‍ കക്കൂസില്‍ പോയി കുടിക്കാനാണ് പറഞ്ഞത്. ഇതാണ് കേരളത്തിലെ പൊലീസ്. വിനായകന്‍ എന്ന ചെറുപ്പക്കാരനെ മുടി നീട്ടി വളര്‍ത്തിയതുകൊണ്ട് കണ്ടാല്‍ കുറ്റവാളിയാണെന്ന് തോന്നുമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിച്ചത് കേരള പൊലീസാണ്. ഇതുപോലെ എത്രയോ സംഭവങ്ങള്‍ കേരളത്തിലുണ്ട്. പക്ഷേ ഡോ.എം.കെ.റാമിന്റെയും ഡോ.സംഗീത നമ്പ്യാരുടെയും വിഷയം വന്നപ്പോള്‍ കേരള പൊലീസ് പറയുന്നത് എന്താണ്? ഞങ്ങള്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്രമായി എല്ലാ തെളിവുകളും ശേഖരിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന്. അപ്പോള്‍ കേരളത്തിലെ ദളിതരെ കുറ്റാരോപിതരായാല്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള ജാതീയ മനോഭാവമാണ് കേരള പൊലീസിന് ഉള്ളത്. കേരളത്തിലെ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും നയിക്കുന്നത് ഇത്തരമൊരു മനോഭാവമാണ്. അത് ജാതി വ്യവസ്ഥയാണ്.ജാതിഹിംസാ മനോഭാവം കേരളത്തിലെ പൊലീസിനെ നയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. അതിനെ തിരുത്താന്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല. ഏതെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തകരെപ്പോലെ ഒപ്പമാണെന്ന് പറയേണ്ടയാളല്ലല്ലോ, അധികാരമുള്ളയാളല്ലേ. ഇവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം കൊടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? അവരെ എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. നേരേമറിച്ച് ഒരു ദളിതനാണെങ്കില്‍, ഒരു ദളിതയാണെങ്കില്‍ വളരെ വേഗത്തില്‍ ഇവര്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുമല്ലോ. അപ്പോള്‍ കേരളത്തിലെ പൊലീസ് സവര്‍ണ്ണപക്ഷത്താണ്. ഈ പൊലീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ അടിമുടി ദളിത് വിരുദ്ധവും പാര്‍ശ്വവത്കൃത ജനതക്ക് വിരുദ്ധവുമായിട്ടുള്ള ഒരു സംവിധാനമായിട്ടാണ് കേരളത്തില്‍ നിലകൊള്ളുന്നത്. കേരളം ജാതിയില്ലാ കേരളമാണെന്നും നമ്പര്‍ വണ്‍ കേരളമാണെന്നും പറയുന്നത് അസംബന്ധമാണ്. കേരളത്തിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പാര്‍ശ്വവത്കൃത ജനതക്കും നീതി കൊടുക്കാത്ത ഒരു സംസ്ഥാനമാണ് കേരളം എന്ന് കൂടി മനസിലാക്കണം.കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകള്‍, എയ്ഡഡ് മാനേജ്‌മെന്റുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ ദളിതരെയും ആദിവാസികളെയും, അവര്‍ക്കിടയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അതിക്രമിക്കുകയും ഇല്ലാതാക്കാനുള്ള ക്രൂരമായ സ്ഥാപനഹിംസ, ജാതിഹിംസ കേരളത്തില്‍ നടത്തുന്നുണ്ട് എന്നുള്ളതാണ് കാണേണ്ടത്.അതിന്റെ അവസാനത്തെ ഇരയാണ് നിതിന്‍ രാജ് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം നീതിയില്ലാത്ത ഒരു സമൂഹമാണ് കേരളം. ഒരുപാട് തെറ്റുതിരുത്തലുകള്‍, ഒരുപാട് പരിഷ്‌കരണങ്ങള്‍ ഇനി കേരളത്തില്‍ നടക്കേണ്ടതായിട്ടുണ്ട്. ആ പരിഷ്‌കരണങ്ങള്‍ നടന്നാല്‍ മാത്രമേ ദളിതര്‍ക്കും ആദിവാസികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാന്‍ കഴിയൂ. അത്തരമൊരു പരിഷ്‌കരണത്തിന് നിതിന്റെ ആത്മാഹൂതി കാരണമാകട്ടെ എന്ന് മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയൂ. ഇല്ലെങ്കില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ ഹോമിക്കാനുള്ള, നശിപ്പിക്കാനുള്ള ഒരു സംവിധാനമായി ഇത് മാറിത്തീരാന്‍ സാധ്യതയുണ്ട്. രോഹിത് വെമുല വളരെ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥിയായിരുന്നു. നിതിന്‍ രാജ് വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. പ്ലസ് ടുവിന് വളരെ മിടുക്കനായി പഠിച്ചിരുന്നുവെന്നാണ് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയുടെ ഭാവിയാണ് യഥാര്‍ത്ഥത്തില്‍ ഡോ.എം.കെ.റാമും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ അധ്യാപകരും പ്രെസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റും ചേര്‍ന്ന് കവര്‍ന്നെടുത്തത്. കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകള്‍, എയ്ഡഡ് മാനേജ്‌മെന്റുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ ദളിതരെയും ആദിവാസികളെയും, അവര്‍ക്കിടയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് അതിക്രമിക്കുകയും ഇല്ലാതാക്കാനുള്ള ക്രൂരമായ സ്ഥാപനഹിംസ, ജാതിഹിംസ കേരളത്തില്‍ നടത്തുന്നുണ്ട് എന്നുള്ളതാണ് കാണേണ്ടത്. ക്യാമ്പസിലെ ജാതി തിരിച്ചറിയണമെങ്കില്‍ സ്റ്റാഫ് റൂമില്‍ കയറി നോക്കണം; വിനില്‍ പോള്‍അതിന് ഈ പറയുന്ന ഒപ്പമാണെന്ന വാചാടോപമോ പുരോഗമനത്തിന്റെ അമ്മൂമ്മക്കഥകള്‍ പറഞ്ഞിട്ടോ കാര്യമില്ല. വര്‍ത്തമാനകാലത്തില്‍ ഈ നവോത്ഥാനത്തിന്, ഈ പറയുന്ന പുരോഗമന ചിന്തകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നമ്പര്‍ വണ്‍ പുരോഗമന കേരളമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം നമ്പര്‍ വണ്‍ പുരോഗമന കേരളം അങ്ങനെയാകണമെങ്കില്‍ ദളിതരും ആദിവാസികളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ക്ക് നീതി ലഭിക്കണം. അതുകൊണ്ട് കേവലമായ വികസനത്തിന്റെ മാത്രം കഥപറയുകയും ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി കൊടുക്കാത്ത ഒരു സമൂഹം വികസിത സമൂഹമല്ല. അത് ദളിതരെയും ആദിവാസികളെയും വികസന വസ്തുക്കളായി മാത്രം കാണുന്ന ഒരു അധികാരക്രമമാണെന്ന് പറയാതെ വയ്യ.