ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ളയുടെ കനത്ത ആക്രമണം; ഹെർമിസ് 450 ഡ്രോൺ വെടിവച്ചിട്ടു

Wait 5 sec.

ഇസ്രായേൽ ലെബനൻ അതിർത്തി മേഖലകളിൽ ഇസ്രായേൽ സൈനികർക്കും വാഹനങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തിയതായി ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള.ഇന്ന് നടന്ന വിവിധ ആക്രമണങ്ങളിൽ ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെയും ഡ്രോണുകളെയും ലക്ഷ്യമിട്ടതായി ഹിസ്ബുള്ള പ്രസ്താവനയിലൂടെ അറിയിച്ചു.ഖിയാമിന് തെക്ക് ഭാഗത്തായി തമ്പടിച്ചിരുന്ന ഇസ്രായേൽ സൈനികർക്കും സൈനിക വാഹനങ്ങൾക്കും നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. അതിർത്തി പട്ടണമായ ഖൗസയിൽ ഇസ്രായേൽ സൈനിക സംഘത്തെ ലക്ഷ്യമിട്ട് ഷെല്ലാക്രമണം നടത്തി.വടക്കൻ ഇസ്രായേലിലെ കർമിയേൽ നഗരത്തിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള റോക്കറ്റ് വർഷം നടത്തിയതായും ഗ്രൂപ്പ് അവകാശപ്പെട്ടു.ടൈറിന് മുകളിലൂടെ പറന്ന ഇസ്രായേലിന്റെ അത്യാധുനിക ഡ്രോണായ ‘ഹെർമിസ് 450’ വെടിവെച്ചിട്ടതായും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വടക്കൻ ഇസ്രായേലിൽ പലയിടത്തും അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ട്.The post ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ളയുടെ കനത്ത ആക്രമണം; ഹെർമിസ് 450 ഡ്രോൺ വെടിവച്ചിട്ടു appeared first on Arabian Malayali.