മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ രക്ത ദാന പരിപാടി സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന രക്തദാനത്തിൽ സന്നദ്ധ സേവകരായ പ്രവർത്തകരടക്കമുള്ളവർ പങ്കാളികളായി.സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, മനോജ് വടകര, റംഷാദ് അയിലക്കാട്, റഫീഖ്, മജീദ് തണൽ, ബദ്റുദ്ദീൻ പൂവാർ തുടങ്ങിയ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസ്രിഡന്റ് സുബൈർ എം എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, ജമാൽ ഇരിങ്ങൽ, ജലീൽ അബ്ദുല്ല, ഗഫൂർ മൂക്കുതല, അനീസ് വി.കെ, ഇജാസ്, റഷീദ സുബൈർ, ലൂന ഷഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.The post ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.