ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ ആതിഥേയരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ ജയിക്കാൻ ഡൽഹി ക്യാപിറ്റൽസിനു 176 റൺസ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു.വിരാട് കോഹ്ലിയും, ദേവ്‍ദത്ത് പടിക്കലും നായകൻ രജത് പട്ടീദാറും തിളങ്ങാതെ പോയപ്പോൽ ഓപ്പണർ ഫിലിപ് സാൾട്ട് 38 പന്തിൽ 63 റൺസുകൾ നേടി. അവസാന പന്തുകളിൽഎം 26 റൺസ് നേടി ടിം ഡേവിഡ് സ്കോർ 170 കടത്തി. ഡൽഹിക്കു വേണ്ടി നായകൻ അക്സർ പട്ടേൽ, ലുങ്കി എങ്കിടി , കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ , മുകേഷ് കുമാർ ഒരു വിക്കറ്റ് വീഴ്ത്തി.തകർച്ചയോടെ തുടങ്ങി ഡൽഹിമറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെയാണ്. ഒരു റൺസെടുത്ത ഓപ്പണർ പത്തും നിസംഗയെ ഭുവനേശ്വർ കുമാർ വീഴ്ത്തിയത്തോടെ അവർ പ്രതിരോധത്തിലായി. രണ്ട് ഓവറുകൾ അവസാനിച്ചപ്പോൾ 15/1 എന്ന നിലയിലാണ് അവർ. കെഎൽ രാഹുലും (9) കരുൺ നായരും (5) ആണ് ക്രീസിൽ.FAQആരാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെയും ഡൽഹി ക്യാപിറ്റൽസിന്റെയും നായകന്മാർ? ബെംഗളുരുവിനെ രജത് പട്ടീദാറും ഡൽഹിയെ അക്സർ പട്ടേലുമാണ് നയിക്കുന്നത്. എവിടെയാണ് മത്സരം നടക്കുന്നത്? ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം ആണ് മത്സരവേദി. The post ഐപിഎല്ലിൽ ബെംഗളുരുവിനെതിരെ ഡൽഹിക്ക് 176 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.