നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് നോമിനികൾ മാതാപിതാക്കൾ വെളിപ്പെടുത്തലുമായി പിതാവ് രാജൻ

Wait 5 sec.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം, ലോൺ ആപ്പ് നോമിനി മാതാപിതാക്കളെന്ന് വെളിപ്പെടുത്തൽ. ലോൺ ആപ്പ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പിതാവ് രാജൻ ആണ് രം​ഗത്ത്. നോമിനികളായി നൽകിയിരിക്കുന്നത് മാതാവ് ലതയുടെയും പിതാവ് രാജന്റെയും പേരുകളാണെന്ന് നിതിന്റെ പിതാവ് രാജൻ പറഞ്ഞു.അധ്യാപകർ പറയുന്ന ലോൺ ആപ്പിലെ നോമിനി ടീച്ചർ ലതയല്ല അമ്മ ലതയെന്ന് പോലീസ് വിളിച്ച് അറിയിച്ചെന്ന് പിതാവ്. മാതാപിതാക്കൾ നോമിനികളായ ആപ്പിൽ നിന്നും അധ്യാപകർക്ക് ഭീഷണി പോയിട്ടുണ്ടെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹതയുണ്ടെന്നും പിതാവ് വ്യക്തമാക്കി. അധ്യാപകരെ സംരക്ഷിക്കാൻ പോലീസ് നടത്തുന്ന നീക്കമാണെന്ന് സംശയം ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.ALSO READ;ഹൈദരാബാദ് നഗരത്തിലെ ഉള്ളുലയ്ക്കുന്ന കാഴ്ച; പാതിരാത്രി കൊതുക് വല അണിഞ്ഞ് ഡ്യൂട്ടിയിൽ സെക്യൂരിറ്റി, പിന്നാലെ കടുത്ത വിമർശനംഅതേസമയം, നിതിൻ രാജിന്റെ വീട്ടിലെത്തി കുടുബത്തെ സഹപാഠികൾ സന്ദർശിച്ചു. നിതിന്റെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുക്കൊണ്ടാണ് വിദ്യാർത്ഥികൾ വീട് സന്ദർശിച്ചത്. നിതിന് വേണ്ടിയാണ് തങ്ങൾ നിലനിൽക്കൊള്ളുന്നതെന്ന് അവർ കുടുംബത്തെ സന്ദർശിച്ചുക്കൊണ്ട് വ്യക്തമാക്കി.സ്റ്റാഫ്‌ റൂമിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും, എന്നാൽ തങ്ങൾക്ക് നേരെയും പലത്തവണ ആരോപണ വിധേയനായ അധ്യപകന്റെ ഭാ​ഗത്ത് നിന്ന് ബോഡി ഷെയിമിംഗ് ഉണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.The post നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് നോമിനികൾ മാതാപിതാക്കൾ വെളിപ്പെടുത്തലുമായി പിതാവ് രാജൻ appeared first on Kairali News | Kairali News Live.