കോഴിക്കോട്| ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിലെ എന്‍ജിന്‍ റൂമില്‍ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ കൂടി മരിച്ചു. നാല് പേരാണ് എന്‍ജിന്‍ റൂമില്‍ ഇറങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായത്. അബോധാവസ്ഥയിലായ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വി ബാബു, ബംഗാള്‍ സ്വദേശി ഗുണധാര്‍ ദാസ് എന്നിവരാണ് ചികിത്സയിലുള്ളത്. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ നാലു പേരാണ് കുഴഞ്ഞുവീണത്.