ബംഗാളിൽ തൃണമൂൽ പ്രവർത്തകർ കൂട്ടത്തോടെ സിപിഐഎമ്മിൽ. 400 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സിപിഐഎമ്മിൽ ചേർന്നത്.ഡോംങ്കൽ നിയമസഭ മണ്ഡലത്തിലാണ് തൃണമൂലുകാർ കൂട്ടത്തോട് സി പി ഐ എമ്മിൽ ചേർന്നത്. ഡോംങ്കലിലെ സിപിഐ എം സ്ഥാനാർത്ഥി മുസ്തഫിസുർ റഹ്മാൻ ചെങ്കൊടി നൽകി സ്വീകരിച്ചു. മണ്ഡലത്തിലെ തൃണമൂൽ ഓഫീസും പ്രവർത്തകർ സിപിഐഎമ്മിന് കൈമാറി.ഡോംങ്കലിലെ സിപിഐഎം സ്ഥാനാർത്ഥി മുസ്തഫിസുർ റഹ്മാൻ ചെങ്കൊടി നൽകി പ്രവർത്തകരെ സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഓഫീസും സിപിഎമ്മിന് കൈമാറി. മുർഷിദാബാദിലെ ഡോംങ്കൽ മുനിസിപ്പാലിറ്റിയിലെ 19ാം നമ്പർ വാർഡ് പ്രസിഡന്റ് തൃണമൂൽ കോൺഗ്രസ് നേതാവ് ഇനാമുൾ മലിതയുടെ നേതൃത്വത്തിലാണ് 400 പ്രവർത്തകർ തൃണമൂൽ വിട്ട് സിപിഐഎമ്മിൽ ചേർന്നത്.19ആം വാർഡിൽ പ്രവർത്തിച്ചിരുന്ന തൃണമൂൽ ഓഫീസും സിപിഐഎമ്മിന് കൈമാറി. വളരെക്കാലമായി തൃണമൂലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച തങ്ങൾ അഴിമതിയും അക്രമവും സ്വജന പക്ഷപാതവും കണ്ട് മനം മടുത്തിട്ടാണ് ഈ തീരുമാനം എടുക്കാൻ നിർബന്ധിതരായതെന്ന് ഇനാമുൾ പറഞ്ഞു. സിപിഐഎമ്മിന്റെ കാലത്ത് ശാന്തിയും സമാധാനവും നിലനിന്നിരുന്നു.നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു. എന്നാൽ ഇപ്പോൾ അവ കടലാസ്ൽ മാത്രമാണ് എന്നും തൃണമൂൽ വിട്ട ആളുകൾ പറഞ്ഞു.. ചെങ്കൊടിയാണ് തങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന് മനസ്സിലാക്കുന്നതിനാലാണ് ഡോംങ്കലിലെ ജനങ്ങൾ കൂട്ടത്തോട് അതിന് പിന്നിൽ അണിനിരക്കുന്നതെന്ന് ഡോംങ്കലിലെ സിപിഐഎം സ്ഥാനാർത്ഥി മുസ്തഫിസുർ റഹ്മാൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് തൃണമൂലിന്റെ പിളർപ്പ് സിപിഐഎമ്മിൻ്റെ ശക്തി വർദ്ധിപ്പിച്ചുവെന്നും. ഓഫീസ് നഷ്ടപ്പെടുന്നത് ഭരണകക്ഷിക്ക് വലിയൊരു തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിൻറ്റെ മറ്റു പല ഭാഗങ്ങലിലും നിരവധി പേർ തൃണമൂൽ വിട്ട് സിപിഐഎമ്മിലേക്ക് എത്തുന്നുണ്ട്. പുരുളിയ, ജാർഗ്രം, മെദിനിപൂർ ജില്ലകളുലും ഉത്തര ബംഗാൾ ജില്ലകളിലും നൂറുകണക്കിനാളകൾ മറ്റ് പാർടി ബന്ധം ഉപേക്ഷിച്ച് സിപിഐഎംമിനൊപ്പം ഇതിനോടൊക്കെ തന്നെ ചേർന്നുThe post ബംഗാളിൽ 400 തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിലേക്ക് appeared first on Kairali News | Kairali News Live.