‘ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തി’ വനിതാ സംവരണ ബില്ലിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി മോദി

Wait 5 sec.

വനിതാ സംവരണ ബില്ലിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത സംവരണത്തെ എങ്ങനെ ഇല്ലാതാക്കി എന്ന് രാജ്യം കാണുന്നുണ്ടെന്നും വനിതകളുടെ സ്വപ്നത്തെ ഇല്ലാതാക്കിയെന്നും മോദി ആരോപിച്ചു. എല്ലാ അമ്മമാരോടും, സഹോദരിമാരോടും, പെൺമക്കളോടും മാപ്പ് ചോദിക്കുന്നു കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്‌വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വനിത സംവരണത്തെ ഇല്ലാതാക്കി ബിൽ പരാജയപ്പെട്ടപ്പോൾ അവർ കൈ അടിച്ചുവെന്നും നരേന്ദ്രമോദി ആരോപിച്ചു.സ്ത്രീ ശക്തി ഇല്ലാതാക്കി ആണ് കൈ അടിച്ചത്. അവർ കൈ അടിച്ചത് മേശപ്പുറത്ത് അല്ല, സ്ത്രീകളുടെ അഭിമാനത്തിന് മുകളിൽ ആണ്. വനിതാ സംവരണ ബില്ലിനു മേൽ മോദിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പ് നൽകില്ല ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തിയെന്നും മോദിയുടെ വാക്കുകൾ.പ്രതിപക്ഷം ചെയ്ത പാപത്തിന് അതിൻ്റെ ഫലം അനുഭവിക്കും 2023ൽ പാർലമെൻ്റ് പാസാക്കിയ ബില്ലിനെക്കുറിച്ച് മോദിക്ക് മൗനം. ബിൽ ഒന്നും കവർന്നെടുക്കാൻ ആയിരുന്നില്ല. തിരക്കിട്ട മണ്ഡല പുനർനിർണയം എന്തിനെന്ന ചോദ്യത്തിന് മറുപടി പറയാതെ മോദി. വനിതാ സംവരണ ബില്ലിനു മേൽ മോദിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന ബംഗാൾ തമിഴ്നാട് തെരഞ്ഞെടുപ്പിൽ വനിത വോട്ടുകൾ ലക്ഷ്യം വെച്ച് മോദി പ്രസംഗത്തിൽ ഉടനീളം കോൺഗ്രസ്, ടിഎംസി, ഡിഎംകെ പാർട്ടികളുടെ പേര് എടുത്തു പറഞ്ഞുThe post ‘ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തി’ വനിതാ സംവരണ ബില്ലിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി മോദി appeared first on Kairali News | Kairali News Live.