ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യപരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു. പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക ‘കൊറിയൻ പവലിയൻ’ പ്രവർത്തനമാരംഭിച്ചു. കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പവലിയന്റെ ഉദ്ഘാടനം.Also read: കുവൈറ്റിൽ കുടുങ്ങിയ ശ്വേതയ്ക്ക് വിവാഹത്തിന് നാട്ടിലെത്താൻ നടപടി കൈക്കൊള്ളണം; ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപിചികിത്സാ മികവിൽ ‘കെ-ഹെൽത്ത്’സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും പുനരധിവാസ ചികിത്സകൾക്കുമായി രോഗികൾ ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റാനാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. “വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധിമുട്ടുകളും സമയനഷ്ടവും നീക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഓർത്തോപീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടിഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വത്തിലുള്ള ഈ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.Also read: യുഎഇയോട് ഐക്യദാർഢ്യം, ഒരു ബാനറിന് കീഴിൽ ഒരേ മനസായി അണിനിരന്ന് 64 രാജ്യങ്ങളിൽ നിന്നുള്ളവർ; ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്സ്ഉത്സവച്ഛായയിൽ കൊറിയൻ പവലിയൻപവലിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കൊറിയൻ ഫെസ്റ്റിവൽ സന്ദർശകർക്ക് പുതിയ അനുഭവമായി. കൊറിയൻ സംഗീതവും കലകളും ഭക്ഷണരീതികളും പരിചയപ്പെടുത്തിയ മേള, ആരോഗ്യവും സംസ്കാരവും തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കുന്നതായി. പവലിയന്റെ പ്രവർത്തനത്തിൽ ആരോഗ്യം, ഐക്യം, പാരമ്പര്യം എന്ന തത്വത്തിനാണ് മുൻഗണന നൽകുന്നത്. കൊറിയ യൂണിവേഴ്സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, പ്രശസ്തരായ കൊറിയൻ ഡോക്ടർമാർക്ക് അബുദാബിയിലെത്തി ശസ്ത്രക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.The post കൊറിയൻ തരംഗം ഇനി യുഎഇയുടെ ആരോഗ്യമേഖലയിലേക്കും appeared first on Kairali News | Kairali News Live.