ആംബുലന്‍സിന്റെ വഴി തടഞ്ഞ് അപകടകരമായി കാറോടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Wait 5 sec.

കൊല്ലം | ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തുന്ന തരത്തില്‍ അപകടകരമായി കാറോടിച്ചയാളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. 5,000 രൂപ പിഴയും ചുമത്തി. കൊല്ലം കുണ്ടറ കണ്ണനല്ലൂര്‍ റോഡിലായിരുന്നു സംഭവം. മൈലക്കോട് സ്വദേശി ഫിര്‍ദോസിനെതിരെയാണ് എം വി ഡി നടപടി സ്വീകരിച്ചത്.മൂന്ന് കിലോമീറ്ററോളം ദൂരമാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞ് ഫിര്‍ദോസ് കാറോടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യത്തില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ഫിര്‍ദോസിന്റെ പേരില്‍ നടപടിയെടുക്കുകയുമായിരുന്നു.ആംബുലന്‍സ് തന്റെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്ന വിചിത്ര വാദമാണ് ഫിര്‍ദോസ് ഉന്നയിച്ചത്. സൈറണ്‍ മുഴക്കി വരുന്ന ആംബുലന്‍സ് വരുന്നത് അറിയാതിരിക്കുന്നത് എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.