കാസർകോഡ് ജില്ലയിൽ വീണ്ടും സൂര്യതാപം. ചൗക്കി കല്ലങ്കൈ സ്വദേശിയായ അക്ഷയ് എന്ന പെയിന്റിംഗ് തൊഴിലാളിക്കാണ് സൂര്യാതപമേറ്റത്.ആലംപാടിയിലെ ഒരു വീട്ടിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അസ്വസ്ഥത കൂടിയതോടെ പരിശോധന നടത്തിയപ്പോൾ ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയായിരുന്നു. പൊള്ളൽ കണ്ടതിനെ തുടർന്ന് ഡോക്ടറെ കാണിച്ച് വിശ്രമത്തിലാണ് അക്ഷയ്. ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് അജാനൂരിൽ 13 വയസ്സുകാരനും സൂര്യാതപമേറ്റിരുന്നു.അതേ സമയം, സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ്. വരും ദിവസങ്ങളിലും ചൂടിന്റെ കാഠിന്യം കൂടാനാണ് സാധ്യത. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്നും (18/04/2026) നാളെയും (19/04/2026) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 40°C കടന്നു. കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ALSO READ; ചൂട് അതികഠിനം; ഈ ജില്ലക്കാർ സൂക്ഷിക്കണം, ഇന്നും നാളെയും യെല്ലോ അലർട്ട്ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതലാണിത്.The post കാസർകോഡ് ജില്ലയിൽ വീണ്ടും സൂര്യാഘാതം; സൂര്യതാപമേറ്റത് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്ക് appeared first on Kairali News | Kairali News Live.