കോഴിക്കോട് | സ്മാര്‍ട്ട് കോര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ”ഫിറ്റ് ലൈഫ്” അവധി കാല പരിപാടിക്ക് നാളെ തുടക്കമാകും . ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ വൈവിധ്യമാര്‍ന്ന ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ സെഷനുകള്‍, പരിശീലന പരിപാടികള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ആരോഗ്യബോധം ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ഡോക്ടര്‍മാരുമായി സംവാദപരമായ ഇന്ററാക്ഷന്‍ സെഷനുകളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.കേരളത്തില്‍ 725 കേന്ദ്രങ്ങളില്‍ പ്രോഗ്രാം സംഘടിപ്പിക്കും. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ ഓമച്ചപ്പുഴ സെക്ടറില്‍ ഡോ. നൂറുദ്ദീന്‍ റാസി നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി സി എം ജഹ്ഫര്‍ അലി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സ്വാദിഖ് നിസാമി തെന്നല, ഹുസൈന്‍ ഫാളിലി തൃശ്ശൂര്‍, ഡയറക്ടറേറ്റ് അംഗങ്ങളായ സ്വാലിഹ് പാലക്കാട്, സഹീര്‍ കോട്ടക്കല്‍ എന്നിവര്‍ പങ്കെടുക്കും