അഭിഭാഷകനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സെക്രട്ടറിയെ അഭിഭാഷകനും ഭാര്യയും മകളും ചേർന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദൻനഗറിലാണ് കൊലപാതകം നടന്നത്. സെക്രട്ടറിയായ യുവതി വൈകുന്നേരം വീട്ടിൽ എത്താത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഭാര്യയുടെ ശവശരീരം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്.അഭിഭാഷകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു വ്യാഴാഴ്ച അഭിഭാഷകന്റെ ഓഫീസിനുള്ളിൽ വച്ച്, ഭാര്യയും മകളും ചേർന്ന് സ്ത്രീയുടെ കാലുകൾ കയറുകൊണ്ട് കെട്ടിയശേഷം മൂന്നു പേരും ചേർന്ന് ബാറ്റും മറ്റ് ഭാരം കൂടിയ വസ്തുക്കളും ഉപയോഗിച്ച് സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.Also Read: 15 മിനിറ്റിനുള്ളിൽ കവർന്നത് അഞ്ച് കോടിയുടെ സ്വർണവും 20 ലക്ഷം രൂപയും; മധ്യപ്രദേശിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചത് ഇങ്ങനെഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പ് (കൊലപാതകം), 61-ാം വകുപ്പ് (ഗൂഢാലോചന) എന്നിവയും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമനിരോധന നിയമത്തിലെ അനുബന്ധ വകുപ്പുകളും ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു സീനിയർ പോലീസ് ഇൻസ്പെക്ടർ നിലേഷ് ബാദഖിന്റെ നേതൃത്വത്തിലുള്ള സംഘം അഭിഭാഷകനെയും മകളെയും കസ്റ്റഡിയിലെടുത്തപ്പോൾ, ക്രൈം ബ്രാഞ്ച് ഭാര്യയെ അറസ്റ്റ് ചെയ്തു.The post അവിഹിതമാരോപിച്ച് യുവതിയെ അഭിഭാഷകനും ഭാര്യയും മകളും ചേർന്ന് കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.