ട്രെയിനിൽ സ്വകാര്യ ചാനൽ അവതാരികക്കെതിരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

Wait 5 sec.

ട്രെയിനിൽ സ്വകാര്യ ചാനൽ അവതാരികക്കെതിരെ ലൈംഗികാതിക്രമം, വയോധികൻ അറസ്റ്റിൽ. ‌24കാരിയായ സ്വകാര്യ ചാനൽ അവതാരികക്കെതിരെയാണ് ലൈം​​ഗികാതിക്രമം നടന്നത്. ഏപ്രിൽ 18നാണ് സംഭവം. രാവിലെ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസിൽ d 13 കോച്ചിൽ യാത്ര ചെയ്യുക ആയിരുന്നു 24കാരി.കൂത്തുപറമ്പ് സ്വദേശിനിയാണ് യുവതി. തൊട്ടടുത്ത സീറ്റിൽ ഇരുന്ന ബാലകൃഷ്ണൻ വി ഇ. വയസ്സ് 68, s/o കമ്മരാൻ നമ്പ്യാർ, നിയർ SBIO കോളനികാവ് നഗർ, ചോവായൂർ പോ, കോഴിക്കോട് എന്നയാൾ കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനും ഇടയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയത്.ALSO READ; കാസർകോഡ് ജില്ലയിൽ വീണ്ടും സൂര്യാ​ഘാതം; സൂര്യതാപമേറ്റത് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്ക്ഉടൻ തന്നെ യുവതി അറിയിച്ചത് പ്രകാരം ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ ഷൊർണുർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.The post ട്രെയിനിൽ സ്വകാര്യ ചാനൽ അവതാരികക്കെതിരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ appeared first on Kairali News | Kairali News Live.