ഹൈദരാബാദ് | ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പത്ത് റണ്‍സിന്റെ വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറില്‍ 184 റണ്‍സാണ് ചെന്നൈ നേടിയത്. എട്ട് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്ററും പ്രഫുല്‍ ഹിങ്കെ ഒരു വിക്കറ്റും നേടി.പ്രതീക്ഷ പുലര്‍ത്തിയ സഞ്ജു സാംസണ്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. നിതീഷ് റെഡ്ഡിയായിരുന്നു സഞ്ജുവിനെ പുറത്താക്കിയത്. പിന്നാലെ നായകന്‍ ഋതുരാജ് ഗെയ്ഗ്വാദും ആയുഷ് മാത്രേയും പോരാട്ടത്തിന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. 13 പന്തില്‍ 19 റണ്‍സാണ് ഋതുരാജിന് കൂട്ടിചേര്‍ക്കാനായത്. 13 പന്തില്‍ ആയുഷ് മാത്രേ 30 റണ്‍സെടുത്തു. 19 പന്തില്‍ 25 റണ്‍സായിരുന്നു സര്‍ഫ്രാസ് ഖാന്റെ സംഭാവന.അഭിഷേക് ശര്‍മയുടെ മിന്നും അര്‍ധ സെഞ്ചുറിയുടെ മികവില്‍ ചെന്നൈയ്ക്കെതിരായ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയ എസ്ആര്‍എച്ച് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ ,22 പന്തില്‍ 59 റണ്‍സെടുത്താണ് പുറത്തായത്. ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്.ട്രാവിസ് ഹെഡ് 20 പന്തില്‍ 23 റണ്‍സും നേടിയപ്പോള്‍ പിന്നാലെ വന്ന ഹെന്‍ റിച്ച് ക്ലാസെന്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറുകളുമായി 59 റണ്‍സെടുത്തു