ഇന്ത്യൻ വിപണിയിൽ പുതിയ ബജറ്റ് സ്മാർട്ഫോൺ അവതരിപ്പിച്ച് വിവോ. ‘വിവോ വൈ05’എന്ന പുതിയ മോഡലാണ് കമ്പനി വിപണിയിലെത്തിച്ചത്. മികച്ച ബാറ്ററി ലൈഫും ഡിസ്പ്ലേയുമുള്ള ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 12999 രൂപയാണ്. 4ജിബി റാമും 64ജിബി സ്റ്റോറേജും ആണ് അടിസ്ഥാന മോഡലിൽ ഉള്ളത്.6.74 ഇഞ്ച് എച്ഡി+ എൽസിഡി ഡിസ്പ്ലേയോടുകൂടിയ ഈ ഫോണിന് 120എച്സി റിഫ്രെഷ് റേറ്റും ലഭ്യമാണ്.സ്മാർട്ഫോണിന്റെ മറ്റൊരു പ്രത്യകത 6500 എംഎഎച് ശേഷിയുള്ള വലിയ ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ചാർജിംഗിനൊപ്പം റിവേഴ്സ് ചാർജിംഗിനും ഉള്ള സൗകര്യമുണ്ട്.Also Read: നോക്കിനിൽക്കേ വില കുതിച്ചു, 18,000 ന് കിട്ടിയ പുത്തൻ സ്‍മാർട്ട് ഫോണിന് ഇപ്പോൾ 25,000 രൂപ, മൊബൈൽ കമ്പനികളുടെ നിർണായക തീരുമാനത്തിനുപിന്നിൽആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഓറിജിൻ ഓഎസ് സോഫ്റ്റ്വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ 8എംപി റിയർ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ ആയുസ്സുള്ള ബാറ്ററിയും അടിസ്ഥാന ഉപയോഗങ്ങൾക്ക് അനുയോജ്യമായ ഫീച്ചറുകളും കൊണ്ട് ദിവസേനയുള്ള ആവശ്യങ്ങൾക്കായി അനുയോജ്യമായ ബജറ്റ് സ്മാർട്ട്ഫോണായി വിവോ വൈ05 മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.The post ഉയർന്ന ബാറ്ററി ലൈഫുള്ള ബജറ്റ് ഫോണുമായി വിവോ; വിലയും പേരും അറിയാമോ? appeared first on Kairali News | Kairali News Live.