മണ്ഡലപുനർനിർണ്ണയത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നത്. വനിത സംവരണത്തെ എങ്ങനെ ഇല്ലാതാക്കി എന്ന് രാജ്യം കാണുന്നുണ്ടെന്നും വനിതകളുടെ സ്വപ്നത്തെ ഇല്ലാതാക്കി എല്ലാ അമ്മമാരോടും, സഹോദരിമാരോടും, പെൺമക്കളോടും താൻ മാപ്പ് ചോദിക്കുന്നുവെന്നും മാധ്യമങ്ങളോട് മോദി പറഞ്ഞു. എന്നാൽ എന്തിനാണ് യഥാർത്ഥത്തിൽ സ്ത്രീകളോട് മാപ്പ് ചോദിക്കേണ്ടത്. എന്തിനാണെന്ന് ചോദിച്ചാൽ അക്കമിട്ട് പറയാൻ നിരവധി കാര്യങ്ങളുണ്ട്. മോദിയ്ക്കെതിരെ കടുത്ത വിമർശനവുമായ രംഗത്തു വന്നിരിക്കയാണ് ഡോ ജോൺ ബ്രിട്ടാസ് എം പി. ‘താങ്കൾ ക്ഷമ പറയേണ്ടത് വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയെന്ന് ആരോപിച്ചല്ല; സ്ത്രീകളോട് കാണിച്ച അവഗണനകൾക്കാണെന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലം കഴിഞ്ഞ് ഡീലിമിറ്റേഷനും സെൻസസുമായി കൂട്ടികെട്ടി ആ നിയമം വീണ്ടും കൊണ്ട് വന്നു ജനങ്ങളെ ആകെ വഞ്ചിക്കാൻ ശ്രമിക്കുകയാണ് മോദി ചെയ്യുന്നത്. 2023ൽ പാസ്സാക്കിയ വനിതാസംവരണ നിയമം ഇത്രയും കാലം നടപ്പിലാക്കാതെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോൾ വനിതാ സംവരണവുമായി മോദി മുന്നോട്ട് വന്നിരിക്കുന്നത്.ALSO READ; ‘ബില്ലിനെ പ്രതിപക്ഷം പരാജയപ്പെടുത്തി’ വനിതാ സംവരണ ബില്ലിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി മോദിവോട്ട് കുത്താൻ വേണ്ടി മാത്രമുള്ള അടിമകളായി ജനങ്ങള മാറ്റാനുള്ള ശ്രമം തുടർന്നുക്കൊണ്ടിരിക്കയാണ് മോദി. ബിജെപിയെ നയിക്കുന്ന ആർഎസ് എസിൽ സ്ത്രീകൾക്ക് പ്രാഥമിക അംഗത്വം പോലും നിഷേധിക്കുന്ന സ്ത്രീ വിരുദ്ധത മൂടി വച്ചുക്കൊണ്ടാണ് ഈ പ്രവർത്തി.ഇന്ത്യയിലെ ഒരു വിഭാഗം സ്ത്രീകളെ മാത്രമല്ല ആർ എസ് എസിൽ അംഗത്വം വിലക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി രാഷ്ട്രീയ സേവിക സമിതി (RSS(!)) ആരംഭിച്ച് അവരെയും കബളിപ്പിച്ചത് ഇതേ മോദി തന്നെയാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടന വേളയിൽ രാജ്യത്തെ ഒന്നാമത്തെ പൗരയായ ആദരണീയയായ മഹിളയെ അയിത്തം കല്പിച്ച് അകറ്റി നിർത്തിയതിന്, മണിപ്പൂരിലെ സ്ത്രീകളെ തെരുവിൽ നഗ്നരാക്കി വേട്ടയാടിയതിന് ഇതേ ബിജെപിയും ഇതേ പ്രധാനമന്ത്രിയും ആണെന്ന് മറക്കണ്ട.രാജ്യത്തെമ്പാടും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണാനും അവരുടെ മാനഭിമാനങ്ങളെ പിച്ചിച്ചീന്താനും ഫാസിസ്റ്റ് ശൈലിയിലുള്ള ആൺകോയ്മയ്ക്ക് കൂട്ടുനി.ക്കുക മാത്രമല്ല രാഷ്ട്രീയലാഭത്തിന് വേണ്ടി മാത്രമുള്ള കള്ളചൂതിനു കരുക്കൾ മാത്രമായി സ്ത്രീകളെ കാണുകയും കൂടിയാണ് ആർഎസ്എസ് ചെയ്യുന്നത്. ഇവയ്‌ക്കെല്ലാമല്ലേ പ്രധാന മന്ത്രി മാപ്പ് ചോദിക്കേണ്ടത്. അല്ലാതെ സ്വന്തം രാഷ്ട്രീയ കെണി തോൽപിക്കപ്പെട്ടതിന്റെ ജാള്യത മറച്ചുപിടിക്കാൻ വേണ്ടിയല്ല.The post ‘താങ്കൾ ക്ഷമ പറയേണ്ടത് വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയെന്ന് ആരോപിച്ചല്ല സ്ത്രീകളോട് കാണിച്ച അവഗണനകൾക്കാണ്’; പ്രധാനമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം. പി appeared first on Kairali News | Kairali News Live.