സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ ജയം; ജംഷഡ്പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

Wait 5 sec.

ഇന്ത്യൻ സൂപ്പർ ലീഗിലെ 2026 സീസണിലെ തങ്ങളുടെ ഹോംഗ്രൗണ്ടിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.കളിയുടെ പത്താം മിനുട്ടിൽ ബെനാരിഫ് കെയുടെ മികച്ച അസ്സിസ്റ്റിൽ നിന്നും നിഹാൽ സുധീഷ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ആക്രമണം ശക്തിപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് 42 ആം മിനുട്ടിൽ വിബിൻ മോഹനനിലൂടെ ലീഡ് വർധിപ്പിച്ചു. Also Read: റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ തകർത്ത് ഡൽഹി; വിജയം ആറു വിക്കറ്റുകൾക്ക്രണ്ടാം പകുതിയിൽ ഒന്നിന് പുറകെ ഒന്നായി തുടർച്ചയായ ആക്രമണങ്ങളാണ് ജംഷഡ്പൂർ അഴിച്ചുവിട്ടതു. ഒരു ഡസനോളം ഷോട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ഗോൾവലയെ ലക്ഷ്യമാക്കി വിരുന്നുകാർ തൊടുത്തെങ്കിലും ഫിനിഷിങ്ങിലെ അപാകത അവർക്കു വിലങ്ങുതടിയായി.ഈ മത്സരത്തിലെ പരാജയം നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ജംഷെദ്‌പൂരിൽ കിരീട മോഹങ്ങൾ ഏറെക്കുറെ ഇല്ലാതാക്കി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആകട്ടെ എട്ടു പോയിന്റുമായി പതിനൊന്നാം സ്ഥാനത്തതാണ്.The post സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ ജയം; ജംഷഡ്പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് appeared first on Kairali News | Kairali News Live.