മക്ക | ഈ വര്‍ഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മക്കയിലെ വിശുദ്ധ കഅബയെ അണിയിച്ചിരിക്കുന്ന മൂടുപടമായ കിസ്‌വ ഉയര്‍ത്തി കെട്ടി. മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. ഉയര്‍ത്തി കെട്ടിയ കഅബ യുടെ ഭാഗം മുഴുവനും തൂവെള്ള പട്ട് തുണി കൊണ്ട് മറക്കുകയും ചെയ്തിട്ടുണ്ട്.ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഹജ്ജ് വേളയില്‍ കിസ്‌വ വൃത്തിയായി സൂക്ഷിക്കുന്നതിനും കേടാകാതെ നോക്കുന്നതിനുമാണ് എല്ലാ വര്‍ഷവും കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. കിസ്‌വയുടെ താഴെ ഭാഗത്ത് നിന്നും തുന്നിയ ഭാഗം വേര്‍തിരിക്കുകയും മൂന്ന് മീറ്റര്‍ ഉയര്‍ത്തി തുന്നിപ്പിടിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത് . ഇരു ഹറം കാര്യാലയ മേധാവികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍,മക്ക ഉമ്മുല്‍ജൂദിലെകിസ്‌വ നിര്‍മ്മാണ സാങ്കേതിക വൈദിഗ്ധ്യമുള്ള ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിനേരത്തെ കഅബയുടെ മോടിപിടിപ്പിക്കലും ഉറപ്പു പരിശോധിക്കലും ഉള്‍പ്പെടെ കഅബയുടെ ഉള്‍ഭാഗമുള്‍പ്പെടെ ഉള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹജ്ജ് സീസണ്‍ അവസാനിക്കുന്നതോടെ ഉയര്‍ത്തിക്കെട്ടിയ വിശുദ്ധ കഅ്ബയുടെ കിസ്‌വ താഴ്ത്തി കെട്ടും