മദീന | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടന സീസണിന് തുടക്കമായി. തുര്‍ക്കിയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഈ വര്ഷം ആദ്യം പുണ്യഭൂമിയിലെത്തിയത്. പരമ്പരാഗത അറേബ്യന്‍ രീതിയില്‍ പൂക്കള്‍ വിതറിയും,സംസം പുണ്യ ജലവും,പൂക്കളും,ഈത്തപ്പഴവും നല്‍കിയുമാണ് ഹജ്ജ് തീര്‍ത്ഥാടകരെ പുണ്യ ഭൂമിയില്‍ വരവേറ്റത്. ആദ്യ ദിനത്തില്‍ ഇന്ത്യ,പാകിസ്ഥാന്‍,ബംഗ്ലാദേശ്,തുര്‍ക്കി ,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്പ്രഥമ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സംഘം പ്രവാചക നഗരിയായ മദീനയിലെത്തി. ആദ്യ സംഘത്തില്‍ മുംബൈയില്‍ നിന്നുള്ള 402 തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘത്തെ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ ഫഹദ് സൂരി, സഊദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുല്‍ അസീസ് എ. വാസ്സന്‍ , എഞ്ചിനീയര്‍ അയാദ് അബ്ദുല്‍റഹ്മാന്‍ റഹ്ബിനി, മറ്റ് മുതിര്‍ന്ന സഊദി ഉദ്യോഗസ്ഥരും,ഇന്ത്യന്‍ ഹജ്ജ് മിഷനും ചേര്‍ന്ന് സ്വീകരിച്ചു.നേരത്തെ മദീന വിമാനത്താവളത്തില്‍ ഹാജിമാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ അംബാസഡര്‍ പരിശോധിക്കുകയും ഹജ്ജ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി രംഗത്തുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വളണ്ടിയര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു .ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവും ആത്മീയമായി സമ്പന്നവുമായ ഹജ്ജ് സേവനങ്ങള്‍ക്കായി സേവനരംഗത്തുള്ള വളണ്ടിയര്‍മാരെ അംബാസഡര്‍ അഭിനന്ദിക്കുകയും ചെയ്തു.ഇന്ത്യയില്‍ നിന്നെത്തിയ ആദ്യ വിമാനത്തില്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നുള്ള 402 അംഗ തീര്‍ത്ഥാടകരാണെത്തിയത് .ഡല്‍ഹിയില്‍ നിന്ന് 810 പേരും, കൊല്‍ക്കത്തയില്‍ നിന്നുള്ള 700 പേരും, ഗുവാഹത്തിയില്‍ നിന്ന് 326 പേരും മദീനയിലെത്തി. തുടര്‍ന്ന് വിജയവാഡ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ കൂടി എത്തിച്ചേരുന്നതോടെ ആദ്യ ദിനത്തിലെ ഹാജിമാരുടെ എണ്ണം 3860 ആകുംഇന്ത്യയില്‍ നിന്നും ഈ വര്ഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്ന 175,025 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവും സുഖകരവുമായ തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കുന്നതിന് മികച്ച ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.എല്ലാ തീര്‍ത്ഥാടകര്‍ക്കും ആശംസകള്‍ നേരുകയും സുഗമവും സുരക്ഷിതവും സുഖകരവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചുഹജ്ജ് മിഷന്‍ വഴിയുള്ള ഹാജിമാര്‍ക്ക് ഹജ്ജ് സുവിധ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ സൗകര്യം, തീര്‍ത്ഥാടകരെ ട്രാക്ക് ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് റിസ്റ്റ്ബാന്‍ഡുകള്‍, മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പരിരക്ഷ, മെച്ചപ്പെട്ട താമസ സൗകര്യം, ഏകദേശം 60,000 തീര്‍ത്ഥാടകര്‍ക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള അതിവേഗ ട്രെയിന്‍ കണക്റ്റിവിറ്റിയും ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്ഹജ്ജ് മിഷന് കീഴില്‍ മദീനയിലേക്കുള്ള ഹാജിമാരുടെ വിമാനങ്ങള്‍ ഏപ്രില്‍ 18 മുതല്‍ മെയ് 4 വരയും, ജിദ്ദയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ മെയ് 5 മുതല്‍ മെയ് 19 വരെയുമാണ് സര്‍വ്വീസ് നടത്തുക,ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്,ഫ്ലൈനാസ്,അകാസ എയര്‍ എന്നീ വിമാന കമ്പനികളാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസുകള്‍ നടത്തുന്നത് .ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സഊദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള മടക്ക വിമാനങ്ങള്‍ 2026 മെയ് 30 ന് ആരംഭിച്ച് ജൂണ്‍ 30 വരെ സര്‍വ്വീസുകള്‍ നടത്തുംഈ വര്ഷം 18 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍2026-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ 18 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് 1. ശ്രീനഗര്‍, 2. ഗയ, 3. ഗുവാഹത്തി, 4. ഇന്‍ഡോര്‍, 5. ജയ്പൂര്‍, 6. നാഗ്പൂര്‍, 7. ഡല്‍ഹി, 8. മുംബൈ, 9. കൊല്‍ക്കത്ത, 10. ബെംഗളൂരു, 11. ഹൈദരാബാദ്, 12. കൊച്ചി, 13. ചെന്നൈ, 14. അഹമ്മദാബാദ്, 15. ലഖ്നൗ, 16. കണ്ണൂര്‍, 17. കോഴിക്കോട് 18. വിജയവാഡ , സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ കേരളത്തിനാന് ഏറ്റവും കൂടുതല്‍ എംബാര്‍കേഷന്‍ കേന്ദ്രങ്ങള്‍. കോഴിക്കോട് -കൊച്ചി-കണ്ണൂര്‍, എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഏറ്റവും അടുത്തുള്ള വിമാനത്താവളം വഴിയാണ് യാത്രതിരിക്കുക