തമിഴ്നാട്ടിലെ നിയമസഭതെരഞ്ഞെടുപ്പിലെ പ്രചാരണപരിപാടികളുടെ ഭാഗമായി മേട്ടുപ്പാളയത്തിലെത്തിയ മുൻ ബീഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാ ദൾ നേതാവുമായ തേജസ്വി യാദവിനെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.” പ്രിയസഹോദരൻ തേജസ്വി യാദവിന് തമിഴ്‌നാട്ടിലേക്ക് സ്വാഗതം. ഇന്ന് മേട്ടുപ്പാളയത്ത്, തന്തൈ പെരിയാറിന്റെയും കർപ്പൂരി താക്കൂറിന്റെയും മഹത്തായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിൽ നാം ഒരുമിക്കുന്നു.വിദ്വേഷത്തിൽ നിന്നും വളരുന്ന വിഭാഗീയ ശക്തികളെ നമ്മൾ ഒരുമിച്ച് പരാജയപ്പെടുത്തുകയും നീതിയുക്തവും ഏകീകൃതവുമായ ഒരു ഇന്ത്യയെ രൂപപ്പെടുത്തുകയും ചെയ്യും,” അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ പറഞ്ഞു.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസ് ബിജെപി ഭാഗമായിട്ടുള്ള എഐഎഡിഎംകെ സഖ്യത്തിനെതിരെയും , തമിഴ് നടൻ വിജയ് നയിക്കുന്ന ടിവികെയ്ക്കെതിരെയും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. സ്റ്റാലിന് പിന്തുണയുമായി ദേശീയ തലത്തിലുള്ള പ്രമുഖ നേതാക്കൾ എത്തിച്ചേർന്നിട്ടുണ്ട്.The post “പ്രിയസഹോദരാ തേജസ്വി തമിഴ്‌നാട്ടിലേക്ക് സ്വാഗതം,” വൈറലായി തേജസ്വി യാദവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള എംകെ സ്റ്റാലിന്റെ ഫേസ്ബുക് പോസ്റ്റ് appeared first on Kairali News | Kairali News Live.