മനാമ: പ്രധാനപ്പെട്ട ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 43 വയസ്സുകാരനായ അറബ് പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്.ലഹരിമരുന്നിന്റെ വിപത്തുകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി അധികൃതര്‍ നടത്തിവരുന്ന നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്.പ്രതിയുടെ പക്കല്‍ നിന്ന് ഏകദേശം അഞ്ച് കിലോയോളം വരുന്ന വിവിധയിനം മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ 36,000 ബഹ്റൈന്‍ ദിനാറിലധികം വില വരും. The post 36,000 ദിനാറിന്റെ മയക്കുമരുന്നുമായി വിദേശി പിടിയില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.