‘രണ്ടുവ‌‌ർഷം ആരെയും അറിയിക്കാതെ പോരാടി, ഉൾക്കൊള്ളണമെന്ന് ഡോക്ട‌ർമാ‌‌ർ പറയുന്നു’; അവസ്ഥ തുറന്നുപറഞ്ഞ് സീമാ ജി നായ‌ർ

Wait 5 sec.

സിനിമാഭിനയ രം​ഗത്തും ജീവകാരുണ്യപ്രവ‌ർത്തനങ്ങളിലും സജീവമായി തുടരുന്ന നടിയാണ് സീമാ ജി നായ‌‌ർ. ക്യാൻസ‌‌ർ രോ​ഗികൾക്കായി താൻ നടത്തുന്ന പ്രവ‌ർത്തനങ്ങൾ നടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സീമ തന്റെ മനസിലുള്ള ഒരു ആശങ്കയെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഏറെക്കാലമായി താൻ കരുതിക്കൊണ്ടുവരുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ രോ​ഗാവസ്ഥയെക്കുറിച്ചുള്ളതാണ് സീമയുടെ കുറിപ്പ്. എന്നാൽ ആ​ വ്യക്തി ആരാണെന്ന് സീമ പറഞ്ഞിട്ടില്ല.കഴിഞ്ഞ കുറെ ദിവസങ്ങൾ തനിക്കത്ര ശുഭദിനമല്ലെന്നാണ് നടി പറയുന്നത്. ‘ ശരണ്യയെ പോലെ നന്ദുനെ പോലെ, സുരേഷിനെ പോലെ അഥീനയെ പോലെ എന്റെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം. പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾക്കൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതെ ഞാനും അവന്റെ അമ്മയും സഹോദരനും നിൽക്കുന്നു. വിധി എങ്ങനെ വരും എന്നറിയാതെ’-സീമ പോസ്റ്റിൽ കുറിച്ചു.Also read: ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി ചോ​ദ്യംഅന്തരിച്ച നടി ശരണ്യക്ക് ക്യാൻസ‌‌ർ ബാധിച്ചപ്പോഴാണ് സീമ ആദ്യമായി സഹായം ചോദിച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്. ശരണ്യയുടെ മരണം വരെ സീമ ഒപ്പമുണ്ടായിരുന്നു. 2021ലാണ് ശരണ്യ ലോകത്തോട് വി‌ട പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ശരണ്യയ്ക്ക് താങ്ങായത് അമ്മ ​ഗീതയും സീമയുമാണ്. പല അഭിമുഖങ്ങളിലും ​ഗീത സീമ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയാറുണ്ട്. സ്വന്തമായൊരു വീടെന്ന ശരണ്യയുടെ സ്വപ്നവും സീമയാണ് സാക്ഷാൽക്കരിച്ചത്.The post ‘രണ്ടുവ‌‌ർഷം ആരെയും അറിയിക്കാതെ പോരാടി, ഉൾക്കൊള്ളണമെന്ന് ഡോക്ട‌ർമാ‌‌ർ പറയുന്നു’; അവസ്ഥ തുറന്നുപറഞ്ഞ് സീമാ ജി നായ‌ർ appeared first on Kairali News | Kairali News Live.