വാഴക്കുളം| മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്നു പണവും ഫോണുകളും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. എടത്തല എന്‍എഡി തൈപറമ്പില്‍ വീട്ടില്‍ സാനു സേവ്യര്‍ (34) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.കടയുടെ മുന്‍വശത്തുള്ള ഷട്ടറിന്റെ ലോക്ക് പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സര്‍വീസിങ്ങിനായി കൊണ്ടുവന്ന 13 മൊബൈല്‍ ഫോണുകള്‍, സിസിടിവി, ഡിവിആര്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയാണ് മോഷണം പോയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.