സിനിമാഭിനയ രംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായി തുടരുന്ന നടിയാണ് സീമാ ജി നായർ. ക്യാൻസർ രോഗികൾക്കായി താൻ നടത്തുന്ന പ്രവർത്തനങ്ങൾ നടി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സീമ തന്റെ മനസിലുള്ള ഒരു ആശങ്കയെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഏറെക്കാലമായി താൻ കരുതിക്കൊണ്ടുവരുന്ന ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ രോഗാവസ്ഥയെക്കുറിച്ചുള്ളതാണ് സീമയുടെ കുറിപ്പ്. എന്നാൽ ആ വ്യക്തി ആരാണെന്ന് സീമ പറഞ്ഞിട്ടില്ല.കഴിഞ്ഞ കുറെ ദിവസങ്ങൾ തനിക്കത്ര ശുഭദിനമല്ലെന്നാണ് നടി പറയുന്നത്. ‘ ശരണ്യയെ പോലെ നന്ദുനെ പോലെ, സുരേഷിനെ പോലെ അഥീനയെ പോലെ എന്റെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം. പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾക്കൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതെ ഞാനും അവന്റെ അമ്മയും സഹോദരനും നിൽക്കുന്നു. വിധി എങ്ങനെ വരും എന്നറിയാതെ’-സീമ പോസ്റ്റിൽ കുറിച്ചു.Also read: ആരാണ് ഈ ക്ലാര? ജീവിതത്തിലെ ജയകൃഷ്ണനോട് മോഹൻലാലിന്റെ കുസൃതി ചോദ്യംഅന്തരിച്ച നടി ശരണ്യക്ക് ക്യാൻസർ ബാധിച്ചപ്പോഴാണ് സീമ ആദ്യമായി സഹായം ചോദിച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്. ശരണ്യയുടെ മരണം വരെ സീമ ഒപ്പമുണ്ടായിരുന്നു. 2021ലാണ് ശരണ്യ ലോകത്തോട് വിട പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ശരണ്യയ്ക്ക് താങ്ങായത് അമ്മ ഗീതയും സീമയുമാണ്. പല അഭിമുഖങ്ങളിലും ഗീത സീമ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയാറുണ്ട്. സ്വന്തമായൊരു വീടെന്ന ശരണ്യയുടെ സ്വപ്നവും സീമയാണ് സാക്ഷാൽക്കരിച്ചത്.The post ‘രണ്ടുവർഷം ആരെയും അറിയിക്കാതെ പോരാടി, ഉൾക്കൊള്ളണമെന്ന് ഡോക്ടർമാർ പറയുന്നു’; അവസ്ഥ തുറന്നുപറഞ്ഞ് സീമാ ജി നായർ appeared first on Kairali News | Kairali News Live.