അമേരിക്കയുടെയും ഇസ്റാഈലിന്റെയും ബലഹീനത ലോകത്തിന് മുന്നിൽ വെളിപ്പെട്ടുവെന്ന് ഇറാൻ പരമോന്നത നേതാവ്

Wait 5 sec.

ടെഹ്‌റാൻ | ഇറാൻ സൈന്യത്തിന്റെ കരുത്തിന് മുന്നിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും ബലഹീനതയും അപമാനവും ലോകത്തിന് മുന്നിൽ വെളിപ്പെട്ടുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് മുജ്തബ ഖാംനഈ. രാജ്യത്തിന്റെ സൈനിക ദിനത്തോടനുബന്ധിച്ച് (Army Day) സായുധ സേനയ്ക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരമോന്നത നേതാവായി സ്ഥാനമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സൈനിക ദിന സന്ദേശമാണിത്.സമീപകാലത്ത് നടന്ന 40 ദിവസത്തെ യുദ്ധത്തിൽ അമേരിക്കൻ-ഇസ്റാഈൽ സഖ്യത്തിനെതിരെ ഇറാൻ സൈന്യം നടത്തിയ ധീരമായ പ്രതിരോധം ശത്രുക്കളുടെ തകർച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ സൈന്യത്തിന്റെ ഡ്രോണുകൾ അമേരിക്കൻ, സയണിസ്റ്റ് കുറ്റവാളികൾക്ക് മേൽ മിന്നൽ പോലെ പതിക്കുമ്പോൾ, നാവികസേന ശത്രുക്കൾക്ക് പുതിയ പരാജയങ്ങളുടെ കയ്പുനീർ നൽകാൻ സജ്ജമാണെന്നും ഖാംനഈ പറഞ്ഞു. ഇറാന്റെ അഖണ്ഡത തകർക്കാൻ ശ്രമിച്ച വിഘടനവാദികളുടെയും പഹ്‌ലവി ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളുടെയും ഗൂഢാലോചനകളെ സൈന്യം ചെറുത്തുതോൽപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഡ്രോൺ സാങ്കേതികവിദ്യയിലും സമുദ്ര പ്രതിരോധത്തിലും കൂടുതൽ നൂതനമായ നടപടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വീണ്ടും കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഈ ശക്തമായ പ്രതികരണം.SummaryIran’s Supreme Leader Mojtaba Khamenei addressed the nation on Army Day, claiming that the recent 40-day conflict exposed the “weakness and humiliation” of the United States and Israel. He commended the synchronized efforts of the Iranian Army and the Revolutionary Guard, specifically highlighting the impact of drone strikes and naval readiness. Khamenei further announced that new strategic measures would soon be implemented to enhance the military’s technological and maritime capabilities to counter external threats.