നോയിഡയിലെ തൊഴിലാളികളുടെ സമരം അതിശക്തമാകുന്നു. മിനിമം വേതനവും സുരക്ഷിതമായ തൊഴിലിടവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള സമരത്തെ അടിച്ചമർത്തുകയാണ് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. സമരത്തെ അടിച്ച് അടിച്ചമർത്താൻ, സമരം ചെയ്ത 350ലധികം തൊഴിലാളികളെയാണ് യുപി പൊലീസ് കസ്റ്റഡിൽ എടുത്തത്.സമരത്തിന് നേതൃത്വം നൽകുന്ന സിഐടിയു നേതാക്കൾ പലരും ഇപ്പോഴും പൊലീസിന്റെ കരുതൽ തടങ്കലിലാണ്. ഇതിനിടെ സമരം ആളിക്കത്തുന്ന സാഹചര്യത്തിൽ, കമ്പനികൾക്ക് തൊഴിലാളികളെ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് തൊഴിൽ വകുപ്പ്. 203 ഓളം കരാറുകാരുടെ ലൈസൻസ് ഇതിനോടകം റദ്ദാക്കി.ALSO READ: ‘താങ്കൾ ക്ഷമ പറയേണ്ടത് വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയെന്ന് ആരോപിച്ചല്ല, സ്ത്രീകളോട് കാണിച്ച അവഗണനകൾക്കാണ്’; പ്രധാനമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപിരാജ്യത്തെ പല മേഖലകളിലും തൊഴിലാളി സമരം കൊടുമ്പിരി കൊള്ളുമ്പോൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്ന ലേബർ കോഡുകൾ കൊണ്ടുവന്നതാണ് നിലവിലത്തെ പ്രതിസന്ധിക്ക് കാരണം എന്നും പുതിയ ലേബർ കോഡുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എം എ ബേബി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.The post നോയിഡയിലെ തൊഴിലാളിസമരം ശക്തമായി മുന്നോട്ട്; പല സിഐടിയു നേതാക്കൾ ഇപ്പോഴും പൊലീസിന്റെ കരുതൽ തടങ്കലിൽ appeared first on Kairali News | Kairali News Live.