മലപ്പുറം | സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആദരിച്ചു. ആദരവ് സമ്മേളനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.115 വിദ്യാര്‍ഥികളില്‍ 29 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 46 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 37 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി 21 വിദ്യാര്‍ഥികള്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി നാഷണല്‍ ലെവലില്‍ ടോപ്പേഴ്സായി.ചടങ്ങില്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പല്‍ സൈതലവികോയ കൊണ്ടോട്ടി, വൈസ് പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, ഇസ്‌ലാമിക് വാല്യൂ എജ്യുക്കേഷന്‍ തലവന്‍ അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, കോര്‍ഡിനേറ്റര്‍ വിനോദ് പ്രസംഗിച്ചു.