തോൽവി സഹിക്കാനായില്ല! വൈറലായി വൈഭവ് സൂര്യവംശിയുടെ കണ്ണീർ

Wait 5 sec.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള തോൽവിക്ക് ശേഷം രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി വികാരാധീനനായി കരഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈഡൻ ഗാർഡൻസിൽ തന്റെ ടീമിനേറ്റ തോൽവി താങ്ങാൻ കഴിയാനാവാതെ താരം മുഖം മൂടിക്കൊണ്ട് വിഷമിക്കുന്നതും തുടർന്ന് അദ്ദേഹത്തെ കൊൽക്കത്ത ടീം സ്റ്റാഫിലെ ഒരു അംഗം വന്നു ആശ്വസിപ്പിക്കുന്നതും ഏറെ കൗതുകം ഉണർത്തി.Also read: ഐപിഎല്ലിലെ കളി ജയിക്കാൻ ചില ടീമുകൾ ദുർമന്ത്രവാദം നടത്തിയിരുന്നു എന്ന് മുൻ ചെയർമാൻമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 28 പന്തിൽ 46 റൺസ് നേടിയ സൂര്യവംശിയുടെ ബാറ്റിങ്ങിന്റെ മികവിൽ 155 റൺസാണ് നേടിയത്. ധ്യനിര തകർന്നതോടെ ടീം ചെറിയ സ്കോറി ഒതുങ്ങി.156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടായി.Yesterday Vaibhav Sooryavanshi was spotted crying after the game… This guy is unbelievable! Whether he gets out early or the team loses, he wears his heart on his sleeve. Honestly, that’s that 15-year-old mindset I know I would’ve been doing the exact same thing at that age! … pic.twitter.com/Ug6X4gVqks— OldMonkOfCricket (@OldMonkOfCric) April 20, 2026 ഓപ്പണർമാരായ ടിം സീഫർട്ട്, അജിങ്ക്യ രഹാനെ എന്നിവർ വേഗത്തിൽ പുറത്തായത് അവരെ പ്രതിരോധത്തിലാക്കി. തുടർന്ന് മധ്യ നിര നടത്തിയ പോരാട്ടമാണ് ടീമിനെ രക്ഷിച്ചത്. അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന റിങ്കു സിംഗ് ടീമിനെ വിജയത്തിലെത്തിച്ചു.The post തോൽവി സഹിക്കാനായില്ല! വൈറലായി വൈഭവ് സൂര്യവംശിയുടെ കണ്ണീർ appeared first on Kairali News | Kairali News Live.