സ്ത്രീത്വത്തെ അപമാനിക്കുന്ന നേതാക്കന്മാരെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം; എകെജിസിആർടി

Wait 5 sec.

സമീപകാലത്തായി സ്ത്രീകൾക്കെതിരെയുള്ള ചില കോൺഗ്രസ് നേതാക്കളുടെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിൽ പ്രതിഷേധിച്ച് റിട്ടയേർഡ് ഗവ. കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിആർടി. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു ദശാബ്ദത്തിന് മുമ്പ് മടപ്പള്ളി കോളേജിലെ അധ്യാപികയായിരുന്ന പ്രൊഫ്ര. സി. വനജയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ നിന്ന് സമൂഹമാധ്യമങ്ങളിലൂടെയുണ്ടായതെന്ന് പ്രസ്താവനയിലൂടെ പറഞ്ഞു.ഇത് അപമാനകരവും സത്യവിരുദ്ധവും ദുരുദ്ദേശപരവുമായ രീതിയിൽ നടത്തിയ അപവാദ പ്രചരണമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. അബ്ദുറഹ്‌മാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. എകെജിസിആർടി സംസ്ഥാന പ്രസിഡൻ്റ് ഡോ. ജെ പ്രസാദ്, ഡോ. അൽഫോൻസാ സേവ്യർ, പ്രൊഫ ചിത്ര ഗംഗാധരൻ , പൊഫ കെ.കെ. അശോകൻ, പ്രൊഫ പി. എം. സുഷമ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് സ്വാഗതവും ട്രഷറർ പൊഫ ബി.കെ. വിജയൻ നന്ദിയും പറഞ്ഞു.ALSO READ: പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂം, സ്ട്രോങ്ങ് റൂമല്ല, തുറന്നത് സീല്‍ ചെയ്യാത്ത മുറി; വിശദീകരണവുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ഇൻ്റേണൽ മാർക്കുമായി ബന്ധപ്പെട്ട കുട്ടികളുടെ പരാതികൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ത്രിതല സംവിധാനം നിലവിലുണ്ട്. അതുപയോഗിക്കുന്നതിന് പകരം, ആ കുട്ടിയെ പഠിപ്പിക്കുകപോലും ചെയ്തിട്ടില്ലാത്ത വനജടീച്ചറെ ഒരു ദശാബ്ദത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നു.ഇത്തരം ഹീനപ്രവൃത്തികൾക്കെതിരെ സാംസ്കാരിക കേരളം ശക്തമായി പ്രതികരിക്കണമെന്ന് പ്രസ്താവനയിലൂടെ അവർ പറഞ്ഞു.The post സ്ത്രീത്വത്തെ അപമാനിക്കുന്ന നേതാക്കന്മാരെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം; എകെജിസിആർടി appeared first on Kairali News | Kairali News Live.