ദുബൈ ഗ്ലോബൽ വില്ലേജിൽ വൻ ഡിസ്കൗണ്ട് സെയിൽ; വസ്ത്രങ്ങൾക്കും മറ്റും ആകർഷകമായ ഓഫറുകൾ

Wait 5 sec.

ദുബൈ | ഗ്ലോബൽ വില്ലേജ് 30-ാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കവെ സന്ദർശകരെ ആകർഷിക്കാൻ വൻ വിലക്കുറവുമായി വ്യാപാരികൾ. പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് 51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നത്. സീസൺ അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റോക്കുകൾ വിറ്റഴിക്കാനും കൂടുതൽ ഉപഭോക്താക്കളെ എത്തിക്കാനുമാണ് വ്യാപാരികൾ പ്രത്യേക ഓഫറുകൾ നൽകുന്നത്.ചൈനീസ് പവിലിയനിൽ വസ്ത്രങ്ങൾക്കും മറ്റും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വസ്ത്രങ്ങൾ 100 ദിർഹത്തിന് ലഭിക്കുന്ന പാക്കേജുകൾ ഉൾപ്പെടെ പല സ്റ്റാളുകളിലും കാണാം. മുൻപ് 150 ദിർഹത്തിന് വിറ്റിരുന്ന ഉൽപ്പന്നങ്ങൾ ഇപ്പോൾ വൻ ഡിസ്കൗണ്ടിലാണ് നൽകുന്നതെന്ന് വ്യാപാരികൾ പറയുന്നു.ഇന്ത്യൻ പവിലിയനിൽ 10 ദിർഹം മുതൽ 30 ദിർഹം വരെയുള്ള നിരക്കിൽ ആഭരണങ്ങൾ ലഭ്യമാണ്. ശ്രീലങ്കൻ പവിലിയനിലെ സുഗന്ധവ്യഞ്ജനങ്ങൾക്കും ചായപ്പൊടികൾക്കും വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് വ്യാപാരികളുടെ തീരുമാനം.51 ദിവസത്തെ അടച്ചിടൽ വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ശേഷിക്കുന്ന ദിവസങ്ങളിൽ മികച്ച ബിസിനസ്സ് നടക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. കാലാവസ്ഥ അനുകൂലമായി തുടരുന്നത് സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഇവർ കരുതുന്നു.SummaryGlobal Village in Dubai has reopened after a 51-day closure, with vendors offering significant discounts as Season 30 nears its end. Shoppers can find bulk deals and special rates across various pavilions, including clothing in the Chinese pavilion and jewelry in the Indian pavilion. Entrepreneurs are hopeful for high footfall in the remaining weeks to recover from the mid-season hiatus caused by regional unrest. Stay tuned for more updates on end-of-season sales and park activities.