ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി

Wait 5 sec.

ചൂട് സഹിക്കാൻ വയ്യ, വീടിന് തൊട്ടടുത്ത ഹോട്ടലിൽ ഒരു എസി മുറി തന്നെ ബുക്ക് ചെയ്ത് പെൺകുട്ടി. ബാംഗ്ലൂർ സ്വദേശിയായ പ്രിയ പാലിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. ബാംഗ്ലൂരിലെ ചൂടിനെ തടുക്കാൻ തനിക്ക് മുന്നിൽ മറ്റൊരു മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ പാൽ ഈ മാർഗം തിരഞ്ഞെടുത്തത്. എസിയിൽ നിന്ന് തണുപ്പ് കിട്ടാൻ വേണ്ടി മാത്രം വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പ്രിയ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മഴ പെയ്യുമെന്ന് ഞങ്ങൾ കരുതി എന്നാൽ ഒരു രക്ഷയുമില്ല, എസിയോ കൂളറോ വാങ്ങാൻ നോക്കിയെങ്കിലും കടകളിൽ ഒന്നും അത് ഇവ ലഭ്യമാവാത്ത അവസ്ഥയാണ്. ഓൺലൈനിൽ ബുക്ക് ചെയ്താലോ കുറഞ്ഞത് നാലു ദിവസമെങ്കിലും പിടിക്കും ലഭിക്കാൻ. അതുക്കൊണ്ട് ഇന്ന് ഹോട്ടലിൽ ചിലവഴിക്കാമെന്ന് കരുതി. അവധി ദിവസമായതിനാൽ പുറത്തു പോകാതെ എസി റൂം ബുക്ക് ചെയ്ത് നെറ്റ്ഫ്ലിക്സ് കണ്ട് അതെന്തായാലും നല്ല തീരുമാനം ആയിരുന്നു. എന്നും പ്രിയ വീഡിയോയിൽ പറയുന്നു.ALSO READ; ‘ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും’; ഭീഷണിയുമായി കാലടി സർവകലാശാല വ്യാകരണവിഭാഗം മേധാവിപലരും ചൂടിൽ നിന്ന് രക്ഷ നേടാൻ ഇതേ കാര്യങ്ങൾ തന്നെ ചെയ്യുന്നുണ്ടെന്ന് കമന്റുകൾ വരുന്നുണ്ട്. ബാംഗ്ലൂരിലെ പല സ്ഥലങ്ങളിലും എസിയോ കൂളറോ ലഭിക്കാനില്ലെന്നുമുള്ള കമന്റുകൾ നിരവധിയാണ് വീഡിയോയ്ക്ക് താഴെ.The post ചൂട് സഹിക്കാൻ വയ്യ; അവധി ദിവസം ചിലവഴിക്കാൻ വീടിനടുത്ത് എസി മുറി ബുക്ക് ചെയ്ത് യുവതി appeared first on Kairali News | Kairali News Live.